Malayalam
ആരെയും, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണ് ; തുറന്ന് പറഞ്ഞ് സായ് പല്ലവി
ആരെയും, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണ് ; തുറന്ന് പറഞ്ഞ് സായ് പല്ലവി
ബിഗ് ബജറ്റ് പ്രൊജക്ടുകളോടും വലിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളോടും ‘നോ’ പറയുന്നത് പ്രയാസകരമെന്ന് നടി സായ് പല്ലവി.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ആരെയും, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണെന്നാണ് താരം പറഞ്ഞത്. വേഷം നിരസിക്കുന്നത് സിനിമ മോശമായത് കൊണ്ടല്ല എന്നും സായ് പല്ലവി പറഞ്ഞു.
”ഞാന്‍ എന്നെത്തന്നെ ആ ക്യാരക്ടറില്‍ കാണാത്തത് കൊണ്ടാണ് ഓഫര്‍ നിരസിക്കുന്നത്. അല്ലാതെ സിനിമ മോശമായത് കൊണ്ടല്ല. എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും. ഇത് നല്ല സിനിമയാണെന്നും എന്നാല്‍ ഞാന്‍ ഈ വേഷം ചെയ്താല്‍ നന്നാവില്ലെന്നും അവരോട് തുറന്ന് പറയും,” സായ് പല്ലവി പറയുന്നു.
ഞാന്‍ തുറന്ന് സംസാരിക്കുന്നത് കൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ അത് മനസിലാക്കാറുണ്ട്. മറ്റൊരു സ്ക്രിപ്റ്റുമായി വീണ്ടും വരാം എന്ന് അവര്‍ പറയും. അവര്‍ എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു. സായ് പല്ലവിയെ ഭോലാ ശങ്കര്‍ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍, നടി ഓഫര്‍ സ്വീകരിക്കരുതെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. സായ് ആ ഓഫര്‍ നിരസിക്കുകയും ചെയ്തു.
അതേസമയം, സിനിമ നിരസിക്കാനുണ്ടായ കാരണം സായ് പല്ലവി വ്യക്തമാക്കിയിരുന്നു. റീമേക്ക് ചിത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ ഭയമാണ് ന്നൊണ് സായ് പറഞ്ഞത്. അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭോലാ ശങ്കര്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത്.
