Malayalam
വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം…പക്ഷെ കുത്തിക്കൊല്ലരുത്, പറയുന്നതിന് ഒരു രീതി ഉണ്ട്.. .പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ! അതിപ്പോ ആരെ ആണെങ്കിലും! അശ്വതിയുടെ കുറിപ്പ് വൈറൽ
വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം…പക്ഷെ കുത്തിക്കൊല്ലരുത്, പറയുന്നതിന് ഒരു രീതി ഉണ്ട്.. .പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ! അതിപ്പോ ആരെ ആണെങ്കിലും! അശ്വതിയുടെ കുറിപ്പ് വൈറൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കഴിഞ്ഞ ദിവസം നടി നവ്യ നായരും നിത്യ ദാസും അതിഥികളായി പരിപാടിയിൽ എത്തിയിരുന്നു
പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്നതാണ് ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ പ്രശ്‌നം. നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയപ്പോഴുണ്ടായ സംഭവത്തില്‍ നവ്യയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
നവ്യയ്ക്ക് എന്ത് യോഗ്യതയാണ് സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറയുവാനുള്ളത്. സ്വന്തം പോക്കറ്റില്‍ നിന്നും പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാത്ത നവ്യ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ഇങ്ങനെ പെരുമാറാന്‍ പാടുള്ളതല്ല. ഇത്രയ്ക്ക് താരം താഴ്ന്ന പ്രവര്‍ത്തി നവ്യയില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് തുടങ്ങി അസഭ്യ വര്‍ഷങ്ങളും ചിലര്‍ നവ്യയ്‌ക്കെതിരെ ചൊരിയുന്നുണ്ട്.
ഇപ്പോഴിതാ സീരിയൽ താരം അശ്വതി ഇതിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം. വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ.അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.
ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത “പച്ചമലർ പൂവ് ” എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ . പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും
സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്
