Connect with us

ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്; കണ്ണന്‍ താമരക്കുളത്തിന് പിറന്നാള്‍ ആശംസകളുമായി ബാദുഷ

Malayalam

ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്; കണ്ണന്‍ താമരക്കുളത്തിന് പിറന്നാള്‍ ആശംസകളുമായി ബാദുഷ

ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്; കണ്ണന്‍ താമരക്കുളത്തിന് പിറന്നാള്‍ ആശംസകളുമായി ബാദുഷ

സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കണ്ണന്‍ തനിക്ക് അനുജനെപ്പോലെയാണെന്നും ഒരുപട് പ്രതിസന്ധികളെ തരണം ചെയ്താണ് അദ്ദേഹം ഇവിടെ എത്തിയതെന്നും ബാദുഷ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്ത് കണ്ണന് ജന്മദിനാശംസകള്‍
ഇന്ന് പ്രിയപ്പെട്ട കണ്ണന്‍ താമരക്കുളത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും. കണ്ണനെ ഞാന്‍ പരിചയപ്പെടുന്നത് ഏകദേശം 20 വര്‍ഷം മുമ്പ് വര്‍ക്കലയില്‍ ഒരു ടെലി ഫിലിമിന്റെ ഷൂട്ടിങ്ങിനിടെയാണ്. കുട്ടന്‍ ആലപ്പുഴയാണ് പരിചയപ്പെടുത്തിയത് അന്നു മുതലുള്ള ബന്ധമാണ്.

അത് ഇന്നും ഊഷ്മളമായി തുടരുന്നു. കണ്ണന്‍ ചെയ്ത രണ്ടു സിനിമ ഒഴികേ മറ്റെല്ലാ സിനിമകളിലും ഞങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കണ്ണന്‍ എന്റെ അനുജനാണ്, സുഹൃത്താണ്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് കണ്ണന്‍ ഇവിടെയെത്തിയത്. ഇന്ന് അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംവിധായകരില്‍ ഒരാളാണ്. മരട്, ഉടുമ്പ് എന്ന സിനിമകള്‍ഷൂട്ടിങ് തീര്‍ന്ന് റിലീസ് ചെയ്യാന്‍ തയാറായിരിക്കുന്നു. വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു. മൂന്നു സിനിമകള്‍ ഉടന്‍ തുടങ്ങും. ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് ഒരായിരം ജന്മദിനാശംസകള്‍..

അതേസമയം, അനൂപ് മേനോനും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും പുതിയ ചിത്രത്തിനായി കൈകോര്‍ക്കുകയാണ് ‘വരാല്‍’ എന്നാണ് പുതിയ സിനിമയുടെ പേര്. ‘വര്‍ഗം, മതം, ശിക്ഷ’ എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുള്ളത്. അനൂപ് മേനോന്റെയും പ്രകാശ് രാജിന്റെയും മുഖം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിട്ടുള്ളത്.

‘കുറച്ചധികം രാഷ്ട്രീയവും അതിനപ്പുറം ത്രില്ലും, അതാണ് ‘വരാല്‍’. വേറിട്ട ഒരു സിനിമ. എനിക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുകയാണ് പ്രിയ സ്‌നേഹിതന്‍ അനൂപ് മേനോന്‍. നന്ദി. ഒപ്പം ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യാതെ ഈ സിനിമ നിര്‍മ്മിക്കാം എന്ന് കമ്മിറ്റ് ചെയ്ത മലയാള സിനിമിയയിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ ടൈം ആഡ്സ് എന്റെര്‍റ്റൈന്മെന്റ്‌സ് സെബാസ്‌റ്യന്‍ സാറിനും ഒരുപാടു നന്ദി. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തു വിടുന്നതായിരിക്കും,’ സംവിധായകന്‍ അറിയിച്ചു.

പി.എ. സെബാസ്റ്റ്യന്‍ ആണ് ‘വരാല്‍’ നിര്‍മ്മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനര്‍: എന്‍.എം. ബാദുഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ.ആര്‍. പ്രകാശ്, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പള്ളി, ക്യാമറ: രവി ചന്ദ്രന്‍.

More in Malayalam

Trending

Recent

To Top