Connect with us

കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വന്നു, പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു; രഞ്ജിത്ത് ശങ്കര്‍

Malayalam

പ്രതിഫലം പോലും വാങ്ങാതെയാണ് അജു വർഗീസ് തന്റെ പുതിയ ചിത്രമായ ‘സണ്ണി’ യിൽ അഭിനയിച്ചെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ കോഴി എന്ന കഥാപാത്രത്തിനായുള്ള ഡബ്ബിംഗ് ചെയ്യാനായി അജു വര്‍ഗീസ് എത്തിയതിനെ കുറിച്ചാണ് സംവിധായകന്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

സണ്ണിയിലെ കോഴി അജു ആവും എന്ന് താന്‍ കരുതിയതല്ല, കാരണം മറ്റൊരാളെയാണ് കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ആ നടന് അസൗകര്യം വന്നതോടെയാണ് അജുവിനെ വിളിച്ചതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്:

സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം, കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷന്‍ എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.

ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു. അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം. രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.

കോഴി എന്ന ഫോണ്‍ ക്ലോസപ്പ് ഇല് മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ്ബ് ചെയ്തു. ചെറിയ കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top