Connect with us

എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?; ജനങ്ങളുടെ സുരക്ഷ അപകടങ്ങളുടെ കുറവ് ഇതൊന്നിനും അല്ലേ മുന്‍ഗണന; സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

Malayalam

മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

ക്യാമറകള്‍ സ്ഥാപിച്ചതില്‍ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തതെന്ന് സംവിധായകന്‍ ചോദിക്കുന്നു.

രഞ്ജിത് ശങ്കര്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?

എഐ ക്യാമറ, 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി. ഇത്രയും പിഴ വരാന്‍ മാത്രം ഭീകരമായി മലയാളികള്‍ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയില്‍ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്?

അപ്പോ ജനങ്ങളുടെ സുരക്ഷ അപകടങ്ങളുടെ കുറവ് ഇതൊന്നിനും അല്ലേ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും താരം ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top