Malayalam
ഫോട്ടോയ്ക്ക് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ പകർത്തുന്ന പ്രിയപ്പെട്ട താരത്തെ കണ്ടോ?; ചിത്രം ഏറ്റെടുത്ത് ആരാധകർ!
ഫോട്ടോയ്ക്ക് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ പകർത്തുന്ന പ്രിയപ്പെട്ട താരത്തെ കണ്ടോ?; ചിത്രം ഏറ്റെടുത്ത് ആരാധകർ!
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്‍ജു വാര്യര്‍. സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സുഹൃത്തുക്കളെ നിലനിർത്തുന്ന താരമാണ് മഞ്ജു. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംയുക്ത വർമ്മ. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇരുവരും മറക്കാറില്ല. ഇപ്പോഴിതാ, സംയുകത പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
ചിത്രം പങ്കുവെച്ച് മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ എത്തിയത് . ചിത്രത്തിൽ മഞ്ജുവിന് പിന്നിലെ ഗ്ലാസിൽ ഫൊട്ടോ പകർത്തുന്ന സംയുക്തയെയും കാണാൻ കഴിയും. ശ്രിന്ദ, ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം.ഇവരെല്ലാം ഒന്നിച്ചുചേർന്നുള്ള ചിത്രങ്ങൾക്കും ഏറെ ആരാധകരാണ്. ഈയിടെ മഞ്ജുവും സംയുക്തയും ഗീതുവും ഒത്തുകൂടിയതിന്റെ ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗീതുവും മഞ്ജുവും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തും നേരിടാമെന്ന് കുറിച്ചാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷവതിയായ മഞ്ജുവിനെയാണ് കാണാനാവുക.
about manju warrier
