Connect with us

” ആരാണ് മികച്ച നടൻ ? ” മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല സുരേഷ് ഗോപിയുമല്ല ;പിന്നെ ആര് ?; സോഷ്യൽ മീഡിയ ചർച്ചയിൽ കണ്ടെത്തിയ ഉത്തരം; വൈറലാകുന്ന കുറിപ്പ് !

Malayalam

” ആരാണ് മികച്ച നടൻ ? ” മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല സുരേഷ് ഗോപിയുമല്ല ;പിന്നെ ആര് ?; സോഷ്യൽ മീഡിയ ചർച്ചയിൽ കണ്ടെത്തിയ ഉത്തരം; വൈറലാകുന്ന കുറിപ്പ് !

” ആരാണ് മികച്ച നടൻ ? ” മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല സുരേഷ് ഗോപിയുമല്ല ;പിന്നെ ആര് ?; സോഷ്യൽ മീഡിയ ചർച്ചയിൽ കണ്ടെത്തിയ ഉത്തരം; വൈറലാകുന്ന കുറിപ്പ് !

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകൻ. താൻ സ്വയം ആവർത്തിക്കപ്പെടരുതെന്ന നിർബന്ധ ബുദ്ധിയുള്ളയാളായിരുന്നു . അദ്ദേഹത്തിന്റെ ഒട്ടനവധി പാതിരി വേഷങ്ങൾ പരിശോദിച്ചാൽ നമുക്കിത് ബോധ്യമാകും. ഓരോ പള്ളീലച്ചൻ വേഷങ്ങൾക്കും ഓരോ വോയ്സ് മോഡുലേഷനും മാനറിസങ്ങളും നൽകാൻ തിലകൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു.

വെള്ളിയാഴ്ചയായിരുന്നു മലയാള സിനിമയുടെ പെരുന്തച്ചന്റെ ഒന്‍പതാം ചരമ വാര്‍ഷികം. അന്നുമുതൽ സോഷ്യൽ മീഡിയയിൽ തിലകനെ കുറിച്ചുള്ള ചർച്ചകളും കുറിപ്പുകളുമാണ് നിറയുന്നത്. ഇതിനിടയിൽ ആരാണ് മലയാള സിനിമയിലെ മികച്ച നടൻ എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് സിനിമാ പ്രേമികളുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്.

വൈറലായ കുറിപ്പ് വായിക്കാം…

“ആരാണ് മികച്ച നടൻ ? “
സോഷ്യൽ മീഡിയയിലെ ഒരു മൂവി ഗ്രൂപ്പിൽ ഈ ചോദ്യരൂപേണ വന്ന പോസ്റ്റിനു കീഴെയുള്ള കമന്റ്സുകൾ വായിക്കുക ആയിരുന്നു. “മമ്മൂട്ടി” എന്ന് ഉത്തരം പറഞ്ഞവരോട് ” മമ്മൂട്ടി അല്ല കാരണം മമ്മൂട്ടി നര്മരംഗങ്ങളും , നൃത്തവും , റൊമാന്സും , പിന്നെ ശാസ്ത്രീയ സംഗീതം ഒക്കെ പാടി അഭിനയിക്കാനും അത്ര മികച്ചത് അല്ല എന്ന വാദം നിരത്തി വാദിക്കുന്നവർ !

“മോഹൻലാൽ ” എന്ന് ഉത്തരം പറഞ്ഞവരോട് “പ്രാദേശിക ഭാഷ വൈവിധ്യങ്ങൾ ഉള്ള വേഷം ചെയ്യാനാകാത്ത കുറവും പിന്നെ തടി കൂടുതലാണെന്നുള്ള ബാലിശമായ വാദങ്ങൾ നിരത്തി അവരെ എതിർക്കുന്നവർ !

സുരേഷ്‌ഗോപി എന്ന് പറഞ്ഞവരോട് ” തോക്കെടുത്താൽ മാത്രം അഭിനയം ആകില്ലെന്നും പറഞ്ഞു തർക്കിക്കുന്നവർ . തുടങ്ങി ആര് ഏതു നടന്റെ പേര് പറഞ്ഞാലും ” ഡാൻസ് അറിയില്ല , പാട്ടു പാടില്ല , ആക്ഷൻ പറ്റില്ല , പ്രാദേശിക ഭാഷ അറിയില്ല , റൊമാൻസ് പറ്റില്ല , കോമഡി പറ്റില്ല ” തുടങ്ങിയ കാരണങ്ങൾ നിരത്തുന്നവന്മാരെ കണ്ടു ഇത് നമുക്ക് പറ്റിയ ഇടമല്ല എന്ന് വിശ്വസിച്ചു ഞാൻ അവിടെ നിന്നും പതിയെ പിന്മാറുക ആയിരുന്നു. കാരണം എന്റെ ഉള്ളിലെ മികച്ച നടന് ഇപ്പറഞ്ഞ ഗുണങ്ങൾ കുറവായിരുന്നു.

അയാൾ എന്റെ ഉള്ളിൽ എക്കാലത്തെയും മികച്ച നടന്റെ കസേര വലിച്ചിട്ട് ഇരുന്നത് ക്ലാസിക്കൽ പാട്ടുകൾ പാടി അഭിനയിച്ചത് കൊണ്ടോ , ഡാൻസ് കളിച്ചതു കൊണ്ടോ ആയിരുന്നില്ല. മറിച്ചു, മേക്കപ്പിനു ഒരു പരിധിയിൽ കൂടുതൽ ഒട്ടും സഹായിക്കാനാകാത്ത ശരീരവുമായി ഈ മനുഷ്യൻ തിരശീലയിൽ അനന്തൻ നമ്പ്യാരിലേക്കും , കൊച്ചു തോമായിലേക്കും , ചാക്കോ മാഷിലേക്കും , ബാലരാമനിലേക്കും , ജസ്റ്റിസ് പിള്ള യിലേക്കും , ദാമോദർ ഭായി യിലേക്കും , അലിയാറിലേക്കും , രാഘവൻ നായരിലേക്കും , യാത്രയിലെ ജയിൽ വാർഡനിലേക്കും , അച്യുതൻ നായരിലേക്കു എല്ലാം കൂടുമാറ്റം ചെയ്യാനുള്ള അകലം.. വെള്ള മുണ്ടും , കുർത്തയും , കോട്ടും , പൈജാമയും , കാക്കി യൂണിഫോമും , ഖദറും , മാറിയുടുക്കാനും ചന്ദന കുറി വരക്കാനും, മീശ ഒന്ന് ഷേപ്പ് ചെയ്യാനും ഉള്ള നേരം മാത്രം മതിയെന്ന തിരിച്ചറിവ് കൊണ്ട് മാത്രം ആയിരുന്നു.

ഒരിക്കൽ ജഗതി ശ്രീകുമാർ പറഞ്ഞ ” സ്‌ക്രീനിൽ നമ്മുടെ ഓപ്പോസിറ് നിൽക്കുന്ന ആളുടെ അഭിനയം എത്രത്തോളം മികച്ചതാണോ അത്രത്തോളം നമ്മുടെ അഭിനയവും മികച്ചതാകും ” എന്ന വാക്കുകളെ അനുസ്മരിപ്പിച്ചു കൊണ്ട് കൗരവരുടെ ക്‌ളൈമാക്‌സ് പോര്ഷനില് മമ്മൂക്ക കത്തിക്കയറുമ്പോൾ …..
കിലുക്കത്തിലും , കിരീടത്തിലും , സ്ഫടികത്തിലും എല്ലാം ലാലേട്ടൻ തകർത്ത് വാരുമ്പോൾ…..
കണ്ണെഴുതി പൊട്ടും തൊട്ടുവിൽ മഞ്ജു വാര്യർ സ്ക്രീനിൽ നിറയുമ്പോൾ…..
എല്ലാം ഓപ്പോസിറ് സൈഡിൽ നിന്നിരുന്നത് അയാൾ ആയതു കൊണ്ടായിരുന്നു …

ഇന്ന് നിന്റെ കൈ അഞ്ഞൂറാന്റെ ചെക്കന്റെ മേലെ പൊങ്ങി എന്ന് കേട്ട് , ഇനി നീ അതവർത്തിച്ചാൽ കൊത്തി നുറുക്കി കുഴിച്ചു മൂടും കേട്ടോടാ പട്ടി !!! ( ഗോഡ് ഫാദർ )
അച്ഛനാടാ പറയുന്നേ കത്തി താഴെയിടെടാ ( കിരീടം )
വൈകിട്ട് വീട്ടിലേക്കു വന്നേക്കണേടാ പൊന്നു മോനെ ( അനിയത്തിപ്രാവ് )

തുടങ്ങിയ എപിക് ഡയലോഗുകളിൽ അയാൾ കൊടുക്കുന്ന , അയാൾക്കു മാത്രം സാധ്യമായ ചില ” പഞ്ചുകൾ ( ഗോഡ്ഫാദറിലെ ആ “പട്ടി ” ക്കു കൊടുക്കുന്ന ഒരു വോയിസ് മോഡുലേഷൻ ശ്രദ്ധിക്കുക ) കൊണ്ട് എന്നെ എന്നും ആശ്വര്യപെടുത്തിയിരുന്ന മനുഷ്യൻ ആയിരുന്നത് കൊണ്ടായിരുന്നു …സോഫിയയുടെ മാനം കവർന്ന രണ്ടാം അച്ഛൻ പോൾ പൗലോകാരൻ ആയും , ( നമുക്ക് പാർക്കാൻ മുന്തിരി തോപ്പ് ) വിവാഹ കമ്പോളത്തിൽ ജോർജൂട്ടിയെ തന്റെ മകൾക്കായി ക്യാഷ് കൊടുത്തു വാങ്ങിയ ഇടിച്ചൻ ( ജോർജ് കുട്ടി ജോർജ് കുട്ടി ) ആയും പ്രേക്ഷകരെ വെറുപ്പിച്ച !!

ദാമോദർ ഭായ് ആയും , കേശു ആയും, അനന്തൻ നമ്പ്യാർ ആയും കാഴ്ചക്കാരെ ചിരിപ്പിച്ച …. ഒരു വീട് ഉണ്ടാക്കാൻ ഓടി നടന്ന മാധവൻ നായർ ആയും ( കുടുമ്പവിശേഷം ) ചെറുമകന് വേണ്ടി മൂന്നു ദിവസം കടൽത്തീരത്തു കാത്തു നിന്ന മുത്തച്ഛൻ ആയും കാണികളെ കരയിച്ച ….. പക കൊണ്ട് നീറി എതിരാളികളുടെ ചോരക്കു ദാഹിക്കുന്ന അലിയാർ ആയും , ജയിൽ തടവുകാരെ വിറപ്പിച്ചിരുന്ന വാർഡൻ ആയും ( യാത്ര ) കാഴ്ചക്കാരെ പേടിപ്പിച്ച..
എന്റെ എക്കാലത്തെയും മികച്ച നടൻ ഓർമയായി മാറിയിട്ട് 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരേയൊരു തിലകൻ ചേട്ടൻ. ” എന്നവസാനിക്കുന്നു ആരാധകന്റെ കുറിപ്പ്.

about thilakan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top