തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ‘വലിമൈ’ ചിത്രത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ബൈക്ക് റേസിങ്ങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റേസിങ്ങിനിടയില്‍ വണ്ടി ട്രാക്കില്‍ നിന്ന് മാറിയതായിരുന്നു പരിക്കിന് കാരണം
ബൈക്ക് റേസിങ് പ്രിയമുള്ള അജിത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് റേസിങ് രംഗങ്ങള്‍ ഷൂട്ട് ചെയ്യാറുള്ളത്.
‘നേര്‍കൊണ്ട പാര്‍വെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’. ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അജിത്തിന് മുന്‍പും അപകടം പറ്റിയിരുന്നു.
അപകടത്തിന് ശേഷം, ഷൂട്ടിങ് നിര്‍ത്തിവച്ചെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അജിത്ത് ലോക്കേഷനില്‍ നിന്നും പോയത്. പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അജിത്തിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം
