Connect with us

എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്; ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് അദ്ദേഹം കൈ തട്ടി മാറ്റിയത്; വിവാദങ്ങളിൽ പ്രതിക്കരണവുമായി നടൻ

Tamil

സേഹരി എന്ന ചിത്രത്തിന്റെ ഫസ്ററ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിനിടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത് എല്ലാവരും കണ്ടിരുന്നു.സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മുഖ്യാതിഥിയായി എത്തിയ തെലുങ്ക് സൂപ്പര്‍‌ താരം നന്ദമൂരി ബാലകൃഷ്ണയുടെ പെരുമാറ്റം ഏറെ ചര്‍ച്ചയായിരന്നു. പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ അദ്ദേഹം തട്ടിമാറ്റിയിരുന്നു . ഇപ്പോഴിതാ സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടൻ ഹര്‍ഷ്. “എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്‍റെ അരങ്ങേറ്റ ചിത്രമാണ് സേഹരി. അതിന്‍റെ പോസ്റ്റര്‍ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് അദ്ദേഹം എന്‍റെ കൈ തട്ടി മാറ്റിയത്. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ഈ ചടങ്ങിന് ക്ഷണിച്ചപ്പോള്‍ത്തന്നെ വരാമെന്നേറ്റു. ഞങ്ങള്‍ക്ക് നന്ദിയുണ്ട്”- എന്നദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ യുവനടന്‍ ഹര്‍ഷ് കനുമിള്ളി, നന്ദമൂരി ബാലകൃഷ്ണയെ ‘അങ്കിള്‍’ എന്ന് അഭിസംബോധന ചെയ‌്തതോടു കൂടിയായരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത് .’അങ്കിള്‍’ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുകയായിരുന്നു . യുവനടന്‍ ഉടന്‍ ‘സോറി സര്‍, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു. ഇതിനിടെ നന്ദമൂരിയ്ക്ക് ഫോണ്‍ വന്നു. അദ്ദേഹം ഫോണ്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. സിനിമയ്ക്ക് പുറത്ത് പ്രസ്താവനകളിലൂടെയും മറ്റും നിരന്തരം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന താരമാണ് നന്ദമുരി ബാലകൃഷ്ണ. എട്ട് മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്.

Continue Reading
You may also like...

More in Tamil

Trending

Recent

To Top