Actor
തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത്
തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്.
സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തന്നെ കടവുളേ.. അജിത്തേ.. എന്ന് വിളിക്കരുതെന്ന് പറയുകയാണ് നടൻ. അജിത്തിന്റെ സെക്രട്ടറിയാണ് താരത്തിന്റെ പ്രസ്താവന പുറത്ത് വിട്ടത്. തമിഴിലും ഇംഗ്ലീഷിലുമായാണ് അജിത് കുമാറിന്റെ പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്. ‘വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഈ അഭിസംബോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേർക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ പേര് ഇൻഷ്യൽ ചേർത്ത് വിളിക്കുന്നതാണ് നല്ലത്. അതിനാൽ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുവിടങ്ങളിൽ നടത്തുന്നവർ അത് എത്രയും വേഗം അവസാനിപ്പിക്കണം എന്ന് അജിത് ആവശ്യപ്പെട്ടു.
തന്നെ തല എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തെ അജിത് കുമാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു . അടുത്തിടെ ശബരിമലയിലും അജിത്തിനെ ‘ കടവുളേ ‘ എന്ന് വിളിച്ച് ബാനർ കെട്ടിയിരുന്നു. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ ഉണ്ടായത്.
ഹൈദരാബാദില്‍ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തില്‍ തമിഴ് സംസാരിക്കാന്‍ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമര്‍കളം എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദങ്ങളോടെ അവര്‍ 2000ത്തില്‍ വിവാഹം കഴിക്കുകയായിരുന്നു.