Malayalam
കൂടെവിടെയിൽ നിറഞ്ഞുനിൽക്കുന്ന ഋഷിയുടെ ‘അമ്മ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അതിഥി ടീച്ചറുടെ ജീവിതകഥ !
കൂടെവിടെയിൽ നിറഞ്ഞുനിൽക്കുന്ന ഋഷിയുടെ ‘അമ്മ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അതിഥി ടീച്ചറുടെ ജീവിതകഥ !
മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയിൽ മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’ . പൊതുവെ കണ്ടുവരുന്ന സീരിയൽ കാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു ക്യാംപസ് പ്രണയമായിട്ടാണ് പരമ്പര തുടങ്ങുന്നത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ടായിരുന്നു. അതോടൊപ്പം പരമ്പരയിൽ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായവരൊക്കെ വലിയ താരങ്ങളാണ്.
പുത്തൻ പ്രണയകഥ സമ്മാനിക്കുന്ന കൂടെവിടെ വളരെ പെട്ടന്നുതന്നെ അപ്രതീക്ഷിത ട്വിസ്റ്റിലെത്തിയിരിക്കുകയാണ്. ആരാധകർക്ക് പോലും വിശ്വസിക്കാനാവാത്തത്ര സംഭവബഹുലമായ കഥയിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.
സൂര്യ എന്ന ബോൾഡായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് സൂര്യ . എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ ഒരിക്കലും പ്രണയം ഉണ്ടാകില്ലെന്ന് കരുതിയ സൂര്യയുടെ മനസിലേക്ക് ഋഷിയും അതിനപ്പുറം പ്രണയം സൂര്യയോട് ഋഷിയ്ക്കും തോന്നുന്നതിലാണ് കഥ ഇപ്പോൾ എത്തിനിൽക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത സ്നേഹം രണ്ടുപേരിലും നിറയുമ്പോൾ തുറന്നു പ്രകടിപ്പിക്കാനാവാത്ത സാഹചര്യങ്ങളും ഇരുവരുടെയും ജീവിതത്തിൽ കുമിഞ്ഞു കൂടുകയാണ്.
നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയായിട്ടെത്തുന്നത് . ബിബിനും അൻഷിതയും തമ്മിലുള്ള കെമിസ്ട്രി പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും നിറഞ്ഞുനിൽക്കുന്നതാരങ്ങളാണ്.
2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് കൂടെവിടെ. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റു ഭാഷകളിലെ കഥ മലയാളത്തിൽ നിന്നും വ്യത്യസ്തമാണ്. അതോടൊപ്പം കഥാപാത്രങ്ങളും. മലയാളം കൂടെവിടെ പരമ്പരയെ സംബന്ധിച്ചിടത്തോളം കഥാപാത്രങ്ങളെ തീരുമാനിച്ചിരിക്കുന്നതും കഥയുടെ വിജയമായിട്ട് മാറിയിരുന്നു.
കൂട്ടത്തിൽ ഒരു പുതുമുഖമായി തോന്നിയെങ്കിലും വളരെ പെട്ടന്ന് പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രമാണ് അതിഥി ടീച്ചർ. തുടക്കം മുതൽ അതിഥി ടീച്ചറുടെ കഥാപാത്രം ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കുന്ന, നിഗൂഢതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു. അതിഥി ആദി കോംബോയും ആരാധകരെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആദി സാർ പരമ്പരയിൽ ഇല്ലാത്തതിന്റെ കുറവ് ഒരു പരുതി വരെ ഇല്ലാതാക്കുന്നതും അതിഥി ടീച്ചർ ആണെന്ന് പറയേണ്ടിവരും.
കഥയിൽ സൂര്യയുടെ വീട്ടുകാരോട് റാണിയമ്മ ഋഷിയെ ചേർത്ത് കുറേകള്ളക്കഥ പറയുന്നതോടെ സൂര്യ ടീച്ചറുടെ അടുത്തുനിന്നും പോകുന്നതും തുടർച്ചയായി ടീച്ചറെ പരമ്പരയിൽ കാണിക്കാതിരിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ ടീച്ചർ പരമ്പരയിൽ നിന്നും പിന്മാറുമോ എന്ന പേടി ആരാധകരിൽ ഉണ്ടാക്കി. എന്നാൽ, ഓണം എപ്പിസോഡ് മുതൽ ടീച്ചർ ഐശ്വര്യാമായിട്ട് തിരിച്ചുവരികയും ചെയ്തു.
ടീച്ചർ വന്നതോടെയാണ് കഥയിലെ ഹോസ്റ്റൽ പ്രശ്നങ്ങളൊക്കെ ഒതുങ്ങിയത്. അവസാനമായി റാണിയമ്മയെ വെല്ലുവിളിക്കുന്ന സീൻ കൂടി കണ്ടതോടെ അതിഥി ടീച്ചർ ചില്ലറക്കാരിയല്ല. നല്ല ബോൾഡ് ആയ കഥാപാത്രം തന്നെയാണെന്ന് തെളിയിച്ചു. എന്നാൽ ടീച്ചറുടെ കഥ എന്തെന്ന് ഇതുവരെ പരമ്പരയിൽ കാണിച്ചിട്ടില്ല… ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയായി വൈകാതെ ആ കഥ കാണിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് എപ്പോൾ കാണിച്ചാലും അതിൽ ആദി സാറിനെ തിരിച്ചു കൊണ്ടുവരണമെന്നും ആദി സാർ ആയിട്ട് കൃഷ്ണ കുമാർ തന്നെ എത്തണമെന്നുമാണ് ആരാധകർ ഏറെ പേരും ആഗ്രഹിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണാം !
about koodevide
