10 മിനിട്ട് കൊണ്ട് പാട്ട് പഠിച്ചു, 15 മിനിട്ട് കൊണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി… ഞാനാകെ അത്ഭുതപ്പെട്ടു പോയി! അദ്ദേഹം പാടി തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആ പാട്ടിലേക്ക് അലിഞ്ഞു ചേരും; ശ്രീനിവാസ്

74-ാം വയസ്സിൽ തന്റെ അവിസ്മരണീയമായ പാട്ടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് എസ് പി ബാലസുബ്രഹ്മണ്യം ഓര്മ്മയായപ്പോള് സിനിമാ ലോകത്തിനൊന്നടങ്കം അത് വിശ്വസിക്കാനായില്ല. അദ്ദേഹം വിടപറഞ്ഞിട്ട് ഒരാണ്ട് തികയുകയാണ്. എസ് പി പാടിയ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെയൊക്കെയാണ് അദ്ദേഹത്തെ ഇപ്പോൾ ലോകം ഓർക്കുന്നത്.
ഇപ്പോഴിതാ എസ്.പി.ബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗായകന് ശ്രീനിവാസ്. ഒരു ലേഖനത്തിലാണ് ശ്രീനിവാസ് എസ്.പി.ബിയെ കുറിച്ച് പറയുന്നത്.
‘ ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം കേള്‍ക്കുമായിരുന്നുവെന്നും ശ്രീനിവാസ് ലേഖനത്തില്‍ പറയുന്നു. അങ്ങനെ സിനിമാ മേഖലയില്‍ ചുവടുറപ്പിക്കണം എന്ന ആഗ്രഹവുമായി ചെന്നൈയില്‍ എത്തിയപ്പോള്‍ എസ്പിബിയെ നേരില്‍ കാണാനായെന്നും അദ്ദേഹം പറഞ്ഞു.
10 മിനിട്ട് കൊണ്ട് സാര്‍ പാട്ട് പഠിക്കുകയും 15 മിനിട്ട് കൊണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഞാനാകെ അത്ഭുതപ്പെട്ടു പോയി. ഇത്ര പെട്ടന്ന് ആര്‍ക്കെങ്കിലും പാട്ട് പഠിച്ച് പാടാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആരെങ്കിലും ഇത്ര പെട്ടന്ന് ഒരു പാട്ട് പൂര്‍ണമായും പഠിച്ച് പാടുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം പാടി തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആ പാട്ടിലേക്ക് അലിഞ്ഞു ചേരും. ആ കാഴ്ച കാണാന്‍ തന്നെ എന്ത് ചന്തമാണ്.
4 വര്‍ഷക്കാലം ഞങ്ങളൊന്നിച്ച് ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ഞാന്‍ സാറിനെ കൂടുതല്‍ അറിയുന്നത്. ഞാനെപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു താങ്കള്‍ ഒരു അത്ഭുതമാണെന്ന്. ചിരിച്ചുകൊണ്ട് എനിക്ക് ദൈവം വരം തന്നിട്ടുണ്ടെന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു. ശരിയായിരിക്കാം, അദ്ദേഹം ദൈവത്തിന്റെ പ്രസാദം ലഭിച്ച വ്യക്തി തന്നെയാണ്,’ശ്രീനിവാസ് കുറിച്ചു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....