Connect with us

മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ അക്കാര്യം അറിയിച്ചു; ഒപ്പം നീ ആ കഥകളൊക്കെ ഡോക്യുമെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു; ; പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്!

Malayalam

മലയാള സിനിമയിലും കേരള രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മുകേഷ്. കോമെടി താരമായും മിമിക്രി അവതരിപ്പിച്ചുമൊക്കെ കാലങ്ങളായി മലയാളികളുടെ ഇടയിൽ സജീവമായ മുകേഷ് അവതാരകനായും മിനിസ്‌ക്രീനിൽ സജീവമാകാറുണ്ട്. ഏതൊരു വേദിയിലും തന്റെ സംസാരം കൊണ്ട് മുകേഷ് പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. നിമിഷനേരം കൊണ്ട് ഒരുപാട് കഥകളാണ് മുകേഷ് പറയാറുള്ളത്.

അത്തരത്തിൽ മുകേഷ് കഥകള്‍ ഏറെ പ്രസിദ്ധമാണ്.സിനിമയ്ക്ക് അകത്തെയും പുറത്തെയും ധാരാളം കഥകള്‍ മുകേഷ് പറയുന്നതിനും ഏഴുതുന്നതിനും ധാരാളം ആരാധകരുണ്ട്. മുകേഷ് കഥകള്‍ എന്ന പേരില്‍ എം.എല്‍.എ കൂടിയായ മുകേഷ് പുസ്തകവും രചിച്ചിരുന്നു. ഇപ്പോഴിതാ മുകേഷ് തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 26 മുതലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പറഞ്ഞു. തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് പറഞ്ഞു.

about mukesh

More in Malayalam

Trending