Malayalam
നിങ്ങളില്ലാതെ ആറ് വര്‍ഷം; അച്ഛന്റെ ഓർമ്മകളിൽ ഭാവന
നിങ്ങളില്ലാതെ ആറ് വര്‍ഷം; അച്ഛന്റെ ഓർമ്മകളിൽ ഭാവന
മലയാളികളുടെ ഇഷ്ട നായികയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ എത്തിയ താരത്തെ ഇരുകൈയും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ഇരുപതു വർഷത്തോളമായി ഭാവന സിനിമയിൽ സജീവമാണ്. വിവാഹ ശേഷം മലയാള സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തെങ്കിലും കന്നഡയിൽ മികച്ച ചിത്രങ്ങളും വേഷങ്ങളുമായി ഭാവന ഇപ്പോൾ തിളങ്ങുകയാണ്. കന്നഡ സിനിമ നിർമ്മാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്.
സോഷ്യൽ മീഡിയയിൽ സജീവമായ ഭാവനയുടെ ചിത്രങ്ങൾ പലപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഭാവന.
നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും ഭാവന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ. 2015 സെപ്റ്റംബറിലാണ് അദ്ദേഹം അന്തരിച്ചത്
വിവാഹശേഷം നടി ഭാവന ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ഭാവനയുടേതായി റിലീസ് ചെയ്‍തത്.
