മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ അക്കാര്യം അറിയിച്ചു; ഒപ്പം നീ ആ കഥകളൊക്കെ ഡോക്യുമെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു; ; പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്!
മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ അക്കാര്യം അറിയിച്ചു; ഒപ്പം നീ ആ കഥകളൊക്കെ ഡോക്യുമെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു; ; പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്!
മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ അക്കാര്യം അറിയിച്ചു; ഒപ്പം നീ ആ കഥകളൊക്കെ ഡോക്യുമെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു; ; പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്!
മലയാള സിനിമയിലും കേരള രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മുകേഷ്. കോമെടി താരമായും മിമിക്രി അവതരിപ്പിച്ചുമൊക്കെ കാലങ്ങളായി മലയാളികളുടെ ഇടയിൽ സജീവമായ മുകേഷ് അവതാരകനായും മിനിസ്ക്രീനിൽ സജീവമാകാറുണ്ട്. ഏതൊരു വേദിയിലും തന്റെ സംസാരം കൊണ്ട് മുകേഷ് പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. നിമിഷനേരം കൊണ്ട് ഒരുപാട് കഥകളാണ് മുകേഷ് പറയാറുള്ളത്.
അത്തരത്തിൽ മുകേഷ് കഥകള്‍ ഏറെ പ്രസിദ്ധമാണ്.സിനിമയ്ക്ക് അകത്തെയും പുറത്തെയും ധാരാളം കഥകള്‍ മുകേഷ് പറയുന്നതിനും ഏഴുതുന്നതിനും ധാരാളം ആരാധകരുണ്ട്. മുകേഷ് കഥകള്‍ എന്ന പേരില്‍ എം.എല്‍.എ കൂടിയായ മുകേഷ് പുസ്തകവും രചിച്ചിരുന്നു. ഇപ്പോഴിതാ മുകേഷ് തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 26 മുതലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.
പണ്ട് തിക്കുറുശ്ശി ചേട്ടന് ഉണ്ടായിരുന്നപ്പോള്‍ രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പറഞ്ഞു. തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് പറഞ്ഞു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....