Connect with us

അഭിനയം എന്റെ തൊഴില്‍ അല്ല… പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്… സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു; സന്തോഷം അറിയിച്ച് അഞ്ജലി

serial

അഭിനയം എന്റെ തൊഴില്‍ അല്ല… പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്… സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു; സന്തോഷം അറിയിച്ച് അഞ്ജലി

അഭിനയം എന്റെ തൊഴില്‍ അല്ല… പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്… സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു; സന്തോഷം അറിയിച്ച് അഞ്ജലി

മലയാള സീരിയൽ ആരാധകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലാണ് സാന്ത്വനം. ഒരു പോസിറ്റീവ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കുടുംബ പരമ്പരയാണിത്. സിനിമ- സീരിയൽ താരം ചിപ്പിയാണ് പരമ്പര നിർമ്മിക്കുന്നത്. നടി ഒരു പ്രധാന കഥാപാത്രത്തേയും സീരിയലിൽ അവതരിപ്പിക്കുന്നുണ്ട്. വൻ താരനിരയാണ് സാന്ത്വനത്തിൽ അണി നിരക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ ഒന്നാം വാര്‍ഷികം.

പരമ്പരയിലെ താരങ്ങളെല്ലാവരുംതന്നെ തങ്ങളുടെ സന്തോഷത്തിന്റെ ഒന്നാം വാര്‍ഷികം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ അഞ്ജലിയായെത്തുന്ന ഗോപിക കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ”അഭിനയം എന്റെ തൊഴിലല്ല.. പക്ഷെ അതെനിക്ക് വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തരുന്നത്.” എന്നാണ് പങ്കുവച്ച കുറിപ്പിലൂടെ ഗോപിക പറയുന്നത്. കൂടാതെ പരമ്പരയിലെ സഹതാരങ്ങള്‍ക്കും, മറ്റ് അംഗങ്ങള്‍ക്കും ഗോപിക സന്തോഷത്തോടെ നന്ദി അറിയിക്കുന്നുമുണ്ട്.

ഗോപികയുടെ കുറിപ്പിങ്ങനെ

”സാന്ത്വനത്തിന്റെ ഒരു വര്‍ഷം.. സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു. ഇത്രയും മനോഹരമായ പ്ലാറ്റ്‌ഫോം ഒരുക്കിത്തന്നതിന് ഏഷ്യാനെറ്റിന് ഞാന്‍ നന്ദി പറയുന്നു. രഞ്ജിത്ത് സാര്‍, ആദിത്യന്‍ സാര്‍, ചിപ്പി ചേച്ചി, സജി സൂര്യ തുടങ്ങി, എനിക്ക് അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ അവസരംതന്ന എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി പറയുകയാണ്. പ്രത്യേകിച്ചും ആദിത്യന്‍ സാറിനേയും, സ്‌ക്രിപ്റ്റ് റൈറ്റര്‍ ജോയ് പള്ളശേരി സാറിനേയും, ക്യാമറാമാന്‍ അലെക്‌സ് ജോസിനേയും.

സാന്ത്വനത്തിന്റെ ഈ മനോഹരമായ ഫലത്തിനായി ശരിക്കും പരിശ്രമിക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും, സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു. എല്ലാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും പ്രധാനപ്പെട്ടവരാണ്. പ്രത്യേകിച്ചും എനിക്ക് ഡബ്ബ് ചെയ്യുന്ന പാര്‍വതി പ്രകാശിന്. അവരില്ലാതെ ഞങ്ങളാരും പൂര്‍ണ്ണരാകുന്നില്ല.

അഭിനയം എന്റെ തൊഴില്‍ അല്ല. പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്. ശാരീരികമോ, മാനസികമോ ആയി എത്ര മോശം ദിവസമാണെങ്കിലും, ഒരു ഷൂട്ടിംഗ് ദിവസം എന്നത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും തരുന്ന ഒന്നായിരിക്കും. കൂടാതെ എന്നെ വളരെയേറെ പിന്തുണയ്ക്കുന്ന സഹതാരങ്ങളോടും സന്തോഷത്തോടെ നന്ദി പറയുകയാണ്. നിങ്ങള്‍ ഓരോരുത്തരോടുമൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതയാണ്”

More in serial

Trending

Recent

To Top