Malayalam
‘സായ് പല്ലവി എന്റെ സിനിമയുടെ ഓഫര്‍ നിരസിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന; അതിന് പിന്നിലെ കാരണം ഇതായിരുന്നു
‘സായ് പല്ലവി എന്റെ സിനിമയുടെ ഓഫര്‍ നിരസിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന; അതിന് പിന്നിലെ കാരണം ഇതായിരുന്നു
തന്റെ സിനിമയില്‍ സായ് പല്ലവി അഭിനയിക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് നടൻ ചിരഞ്ജീവി. സായ് പല്ലവിയും നാഗചൈതന്യയും അഭിനയിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴാണ് ചിരഞ്ജീവി ഇക്കാര്യം നടിയോട് പറഞ്ഞത്.
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു. സായ് പല്ലവിയെ ഭോലാ ശങ്കര്‍ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍, നടി ഓഫര്‍ സ്വീകരിക്കരുതെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. സായ് ആ ഓഫര്‍ നിരസിക്കുകയും ചെയ്തു.
അതില്‍ തനിക്ക് വളരെയധികം നന്ദിയും സന്തോഷവുമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ സമീപിച്ചിരുന്നത്. സഹോദരി ആയല്ല, സായ് പ്രണയ ജോഡി ആയെത്തണം എന്നാണ് ചിരഞ്ജീവിയുടെ അഭിപ്രായം.
അതേസമയം, സിനിമ നിരസിക്കാനുണ്ടായ കാരണം സായ് പല്ലവി വ്യക്തമാക്കിയിരുന്നു. റീമേക്ക് ചിത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ ഭയമാണ് ന്നൊണ് സായ് പറഞ്ഞത്. അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭോലാ ശങ്കര്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത്
