Connect with us

പുഷ്പയ്ക്ക് പിന്നാലെ വേറിട്ട കഥാപാത്രവുമായി അല്ലു; മുരുഗദാസും കെ.ജി.എഫ് സംവിധായകനും ഡേറ്റിനായി കാത്തുനിൽക്കുമ്പോൾ 5 വമ്പന്‍ ചിത്രങ്ങള്‍ക്കായി തയ്യാറെടുത്ത് അല്ലു അർജുൻ !

Malayalam

പുഷ്പയ്ക്ക് പിന്നാലെ വേറിട്ട കഥാപാത്രവുമായി അല്ലു; മുരുഗദാസും കെ.ജി.എഫ് സംവിധായകനും ഡേറ്റിനായി കാത്തുനിൽക്കുമ്പോൾ 5 വമ്പന്‍ ചിത്രങ്ങള്‍ക്കായി തയ്യാറെടുത്ത് അല്ലു അർജുൻ !

പുഷ്പയ്ക്ക് പിന്നാലെ വേറിട്ട കഥാപാത്രവുമായി അല്ലു; മുരുഗദാസും കെ.ജി.എഫ് സംവിധായകനും ഡേറ്റിനായി കാത്തുനിൽക്കുമ്പോൾ 5 വമ്പന്‍ ചിത്രങ്ങള്‍ക്കായി തയ്യാറെടുത്ത് അല്ലു അർജുൻ !

മലയാളികളുടെയും പ്രിയപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മാത്രം കേരളത്തില്‍ സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ സാധിച്ച അല്ലു ചടുലമായ നൃത്തചുവടിലൂടെയും ആരാധകരെ സ്വന്തമാക്കി. 2003ല്‍ ഗംഗോത്രിയിലൂടെയാണ് അല്ലു തന്റെ അഭിനയജിവിതം ആരംഭിച്ചതെങ്കിലും 2004ല്‍ പുറത്തിറങ്ങിയ ആര്യയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ത്രൂ നല്‍കിയത്. ഇപ്പോള്‍ മലയാളി താരം ഫഹദ് പ്രതിനായകനായെത്തുന്ന പുഷ്പയുടെ ചിത്രീകരണത്തിലാണ് അല്ലു.

പുഷ്പയ്ക്ക് ശേഷം താരത്തിന് നിന്ന് തിരിയാന്‍ സമയം കിട്ടില്ല എന്ന തരത്തിലാണ് അല്ലുവിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. പുഷ്പയ്ക്ക് പിന്നാലെ ഏകദേശം 5 സിനിമകളാണ് താരത്തിന്റെതായി പുറത്ത് വരാനുള്ളത്.

സംവിധായകന്‍ വേണു ശ്രീരാമിനൊപ്പമുള്ള ആദ്യ സിനിമയായ ഐക്കണ്‍ ആണ് പുതുതായി ചിത്രീകരണം ആരംഭിക്കാനുള്ളത്. പൂജ ഹെഗ്‌ഡെ, കൃതി ഷെട്ടി എന്നിവരാവും അല്ലുവിന്റെ നായികമാരായി എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്റെ കീഴില്‍ ദില്‍ രാജാണ് ചിത്രം നിര്‍മിക്കുന്നത്.

സാരിനോടുവിന് ശേഷം ബോയപ്പെട്ടി ശ്രീനുവിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്. മികച്ച നായകനും മികച്ച സംവിധായകനും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളോ വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല.

കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം താരം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്. കെ.ജി.എഫിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും അല്ലുവിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനത ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയുമായി കൈകോര്‍ക്കുന്ന മറ്റൊരു ചിത്രവും വരുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കിയ മുരുഗദാസിനൊപ്പമാണ് അല്ലുവിന്റെ അടുത്ത ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

about allu arjun

More in Malayalam

Trending