Malayalam
ഒരു കണക്കിന് സാബു മോൻ വന്നത് നന്നായി,അവൻ ഇങ്ങനെയൊരു കാര്യം പറഞ്ഞതുകൊണ്ട് മിത്ര വീടുവിട്ട് ഇറങ്ങാനൊരുങ്ങുകയാണ് ; മിത്രയോടുള്ള വെറുപ്പിൽ കൂടെവിടെ ആരാധകർ !
ഒരു കണക്കിന് സാബു മോൻ വന്നത് നന്നായി,അവൻ ഇങ്ങനെയൊരു കാര്യം പറഞ്ഞതുകൊണ്ട് മിത്ര വീടുവിട്ട് ഇറങ്ങാനൊരുങ്ങുകയാണ് ; മിത്രയോടുള്ള വെറുപ്പിൽ കൂടെവിടെ ആരാധകർ !
വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളെജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത, കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.
ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്ക്രീനിലെത്തിക്കുന്നത്. കോളെജില്‍ നടക്കുന്ന പ്രശ്നങ്ങളും രസകരമായ സംഭവങ്ങളും പറയുന്ന പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്.
ഇപ്പോൾ സീരിയലിന്റേതായി പുറത്തുവന്ന പുതിയ പ്രമോയാണ് ശ്രദ്ധ നേടുന്നത്. ഋഷിയും സൂര്യയും സ്കോളർഷിപ്പ് പരീക്ഷ പോയപ്പോൾ കാട്ടിൽ തങ്ങേണ്ടി വന്ന സാഹചര്യവും മറ്റും കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി മാളിയേക്കൽ വീട്ടിലെ മറ്റുള്ളവരോട് സാബു പറയുകയും തുടർന്ന് അവിടെ ചില സംസാരങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് മിത്ര അടക്കമുള്ളവരുടെ അന്വേഷണവും സംഭാഷണവും ഉണ്ടാകുമ്പോൾ താൻ മധുവിധു ആഘോഷിക്കാനാണോ അതോ പരീക്ഷയ്ക്കാണോ പോയതെന്ന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അതിന് താൻ ശ്രമിക്കാനും പോകുന്നില്ലെന്നാണ് ഋഷി കയർത്ത് സംസാരിക്കുന്നത്. ഋഷി ദ്യേഷ്യപ്പെട്ട് സംസാരിക്കുന്നതും പിന്നാലെ മിത്ര അസ്വസ്ഥയായി വീട് വിട്ടിറങ്ങാൻ തയ്യാറാകുന്ന രംഗങ്ങളുമാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കണക്കിന് സാബു മോൻ വന്നത് നന്നായി,അവൻ ഇങ്ങനെയൊരു കാര്യം പറഞ്ഞതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണം .
പ്രമോ വന്നതോടെ മിത്ര വീട് വിട്ട് പോകുന്നതിന് ആഗ്രഹിക്കുന്നുവെന്നാണ് സീരിയൽ ആരാധകരിൽ ചിലർ കുറിച്ചത്. കൂടുതൽ ട്വിസ്റ്റുകൾ സീരിയലിൽ പ്രതീക്ഷിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിരുന്നു. ബംഗാളി സീരിയലായ മോഹറിന്റെ റീമേക്കാണ് കൂടെവിടെ. മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്.
നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ, സിന്ധു വർമ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പരയുടെ ഓരോ എപ്പിസോഡും സംഭവ ബഹുലമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ് കൂടുതൽ ശ്രദ്ധനേടിയിരിക്കുന്നത്. ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അടുത്തിടെ നായൻ വിപിൻ പങ്കുവെച്ച ഫോട്ടോകൾ ഏറെ പ്രതീക്ഷ നൽകിയിരിക്കുകയാണ്.
about koodevide
