മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. ഇതുപോലെ സ്ക്രീന്‍ പ്രസന്‍സുള്ള മറ്റൊരു നടനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മോഹന്‍ലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താനെന്നും കുശാല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ കുറിച്ചു.
‘അദ്ദേഹത്തിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. മോഹന്‍ലാല്‍ സാറിനെക്കാള്‍ സ്ക്രീന്‍ പ്രസന്‍സ് ഉള്ള മറ്റൊരു നടനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’. മോഹന്‍ലാലിന്റെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2018 ല്‍ റിലീസ് ചെയ്ത ബോളിവുഡ് ത്രില്ലര്‍ ചിത്രമായ ‘വോഡ്ക ഡയറീസി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കുശാല്‍ ശ്രീവാസ്തവ. കെ കെ മേനോന്, റെയ്മ സെന്‍, മന്ദിര ബേദി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...