Connect with us

രമേശ് ആത്മഹത്യ ചെയ്ത ദിവസം രാത്രി സംഭവിച്ചത്! അയൽക്കാർ കണ്ട ആ കാഴ്ച്ച ഞെട്ടിക്കുന്നത്… ആ കാർ? അയൽക്കാരുടെ മൊഴി ഇങ്ങനെ

Malayalam

രമേശ് ആത്മഹത്യ ചെയ്ത ദിവസം രാത്രി സംഭവിച്ചത്! അയൽക്കാർ കണ്ട ആ കാഴ്ച്ച ഞെട്ടിക്കുന്നത്… ആ കാർ? അയൽക്കാരുടെ മൊഴി ഇങ്ങനെ

രമേശ് ആത്മഹത്യ ചെയ്ത ദിവസം രാത്രി സംഭവിച്ചത്! അയൽക്കാർ കണ്ട ആ കാഴ്ച്ച ഞെട്ടിക്കുന്നത്… ആ കാർ? അയൽക്കാരുടെ മൊഴി ഇങ്ങനെ

സിനിമ – സീരിയൽ നടൻ രമേശ് വലിയശാലയുടെ ആത്മഹത്യയിൽ വിവാദങ്ങൾ കത്തിപ്പുകയുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അയൽവാസികളുൾപ്പെടെ ചിലർ നേരത്തെ ആരോപിച്ചിരുന്നു. രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനിരിക്കുകയാണ്. മരണ ദിവസം രാത്രി തീർത്തും ദുരൂഹമായ സംഭവങ്ങളാണ് വീട്ടിലുണ്ടായത് എന്നാണ് ഇവർ ആരോപിക്കുന്നത്. അയൽക്കാരുടെ ഈ സംശയങ്ങളും പരാതി കൊടുക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

രമേശ് മരിക്കുന്നതിന്റെ അന്ന് രാത്രിയിൽ ദുരൂഹമായ പല സംഭവങ്ങളും അരങ്ങേറിയെന്നാണ് അയൽവാസികൾ പറയുന്നത്. ഈ സമയത്ത് ഏറെ ചർച്ചയാവുന്നത് രമേശ് വലിയശാലയുടെ രമേശ് രണ്ടാം ഭാര്യയും മകളുടേയും ചില സംശയാസ്പദമായ പ്രവർത്തികളാണ്. മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ രാത്രി എട്ടരയോടെ അസ്വാഭാവികമായ സംഭവങ്ങൾ ശ്രദ്ധയിൽ പെടുകയായിരുന്നു.

വലിയ ശാലയുടെ മൃതദേഹം ആദ്യം കണ്ടത് രണ്ടാം ഭാര്യയും അവരുടെ ആദ്യഭർത്താവിലുള്ള മകളുമാണ്.
പക്ഷേ ഇവർ ആരെയും അറിയിക്കാതെ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. അയൽ വീട്ടുകാരോ ബന്ധുക്കളോ ഈ വിവരം അറിഞ്ഞില്ല. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയും ചെയ്തു . എന്തുകൊണ്ട് വിവരം പോലീസിൽ അറിയിക്കാൻ വൈകി എന്നത് ശ്രദ്ധേയമാണ്.

സംഭവം നടന്ന ആ രാത്രി. അതായത് സെപ്റ്റംബർ 11 ന് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും പരിഭ്രാന്ത്രരായി നടക്കുന്നത് കണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് ഓഫായിരുന്നു. ഒരു കാർ വീടിന് മുമ്പിലെത്തുകയുണ്ടായി . കാറിൽ ഡ്രൈവർ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റുകയായിരുന്നു .

ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടക്കുന്ന കാഴ്ചയാണ് അയൽവാസി കണ്ടത്. ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നായിരുന്നു വ്യക്തമാക്കിയത്. കാറുമായെത്തിയ ഡ്രൈവറോടും ഇങ്ങനെ തന്നെയായിരുന്നു അവർ പറഞ്ഞത്. വേദനയുണ്ടായെങ്കിൽ ഉടൻ ആശുപത്രിയിൽ കൊണ്ടു പോകണമെന്നുo അതിന് തൊട്ടടുത്ത വീട്ടിൽ എല്ലാം കാറുണ്ടെന്നും ആരെ വിളിച്ചാലും അവർ ചെല്ലുമെന്നും എന്നിട്ടും പുറത്തു നിന്ന് കാർ വിളിച്ചു വരുത്തി എന്നാണ് പറഞ്ഞത്.

പി ആർ എസ് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു തൂങ്ങി മരണം പുറത്ത് നടന്നത് അറിഞ്ഞത്. ഇത് മനസ്സിലായതോടെ വലിയശാല രമേശിന്റെ അയൽക്കാർ മരണത്തിൽ ദുരൂഹത മണക്കുകയായിരുന്നു. വലിയശാല രമേശിന്റെ സംസ്‌കാര ശേഷം എല്ലാ ബന്ധുക്കളും മേട്ടുക്കടയിലെ വീട്ടിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചടങ്ങുകൾക്ക് ശേഷമേ മറ്റ് ചർച്ചകളിലേക്ക് ഇവർക്ക് കടക്കുകയുള്ളൂ. വലിയശാല രമേശിന്റെ ആദ്യ ഭാര്യയുടെ സ്വർണ്ണവും അമ്മയുടെ സ്വർണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും ശക്തമാകുന്നുണ്ട് .

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചു . ആ സമയം സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്. അച്ഛൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പോലീസിൽ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

അതേസമയവും രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകൾ എം.എസ് ശ്രുതി എത്തിയിട്ടുണ്ട്
കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു.

More in Malayalam

Trending

Recent

To Top