Malayalam
ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല; മലയാളികളുടെ ശിവേട്ടന് ആശംസകളുമായി സജിന്റെ ഷഫ്ന!
ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല; മലയാളികളുടെ ശിവേട്ടന് ആശംസകളുമായി സജിന്റെ ഷഫ്ന!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനായി തിളങ്ങുകയാണ് സജിന്‍. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിലെ നായകനായി അഭിനയിച്ച് തുടങ്ങിയതോടെയാണ് സജിനെ കൂടുതൽ മലയാളികൾ ഏറ്റെടുത്തത്. നടി ഷഫ്ന നിസാമിന്റെ ഭര്‍ത്താവ് കൂടിയായ സജിന്‍ സിനിമയില്‍ അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് എത്തുന്നത് . സാന്ത്വനത്തിലെ ശിവനെന്ന കഥാപാത്രം സജിന്റെ ജീവിതത്തിലെത്തന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായിരിക്കുമാകയാണ്.
ഇന്നിതാ ശിവേട്ടന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. പ്രിയപ്പെട്ട ഇക്കായെ കുറിച്ച് എഴുതി ഷഫ്നയും ആരാധകർക്ക് ഒപ്പം കൂടിയിട്ടുണ്ട്. ഇത്തവണ പ്രിയതമന് സ്നേഹ ചുംബനങ്ങള്‍ നല്കുന്ന നിരവധി ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ഒപ്പം സജിനെ പോലൊരാള്‍ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ഭര്‍ത്താവിനെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും ഷഫ്ന പറയുകയാണ്.
“എന്റെ ഇക്കാക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകള്‍ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങള്‍ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്.
ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിങ്ങള്‍ക്ക് കിട്ടുന്ന സ്നേഹം എല്ലാം കണ്ടു ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബെര്‍ത്ത് ഡേ… എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഷഫ്ന സൂചിപ്പിച്ചിരിക്കുന്നത്.
ഷഫ്നയുടെ പോസ്റ്റിന് താഴെ ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നു വാവാസേ’ എന്ന് കമന്റിട്ട് സജിനും എത്തിയിരുന്നു. സജിനും ഷഫ്നയ്ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടാണ് ആരാധകരെത്തിയിരിക്കുന്നത്. പരസ്പരം മനസിലാക്കി എന്നും സ്നേഹത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നാണ് ആരാധകരുടെ കമന്റ്.
2013 ഡിസംബറിലായിരുന്നു ഷഫ്നയും സജിനും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടക്കുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹം ആയത് കൊണ്ട് ഷഫ്നയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് 8 വര്‍ഷത്തിലേക്ക് എത്താന്‍ പോവുകയാണ്. സജിന്റെ 24-ാമത്തെ വയസിലായിരുന്നു വിവാഹം. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന സിനിമയില്‍ ഷഫ്ന അഭിനയിച്ചതിന് ശേഷമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് കുറേ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോഴും സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍.
about shafna sajin
