Malayalam
പ്രീതയും അമ്മയും പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയെ കണ്ട് കൊടുക്കുന്ന പരാതിയിൽ എന്തെന്നറിയുമ്പോൾ ; കുടുംബവിളക്ക് ആരാധകരെ മുൾമുനയിൽ നിർത്തുന്ന കഥ!
പ്രീതയും അമ്മയും പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയെ കണ്ട് കൊടുക്കുന്ന പരാതിയിൽ എന്തെന്നറിയുമ്പോൾ ; കുടുംബവിളക്ക് ആരാധകരെ മുൾമുനയിൽ നിർത്തുന്ന കഥ!
റേറ്റിങ്ങിൽ കാലങ്ങളായി ഒന്നാമത് നിൽക്കുന്ന ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. സിനിമ താരം മീര വാസുദേവ് ആദ്യമായി അഭിനയിക്കുന്ന പരമ്പര എന്ന രീതിയിലായിരുന്നു ആദ്യം കുടുംബവിളക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് കഥ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമാകയായിരുന്നു. ഇപ്പോൾ കുടുംബവിളക്കിനെ വെല്ലാന്‍ മറ്റൊരു പരമ്പരയ്ക്കും സാധിക്കില്ല എന്ന അവസ്ഥ ആയിരിക്കുകയാണ് .
സുമിത്രയുടെ കമ്പനി തകര്‍ക്കാനായി വേദിക നടത്തുന്ന തന്ത്രങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. സുമിത്രയുടെ കമ്പനിയിലെ തൊഴിലാളിയായ പ്രീതയെ കരുവാക്കിയാണ് വേദികയുടെ നീക്കം. ഇതിന്റെ ഭാഗമായി അരങ്ങേറിയ സംഭവങ്ങളാണ് ഇപ്പോൾ ആരാധകരുടെ ആകാംഷ വർധിപ്പിച്ചിരിക്കുന്നത് . പ്രീതയ്ക്ക് പിന്നില്‍ വേദികയാണെന്ന സത്യം സുമിത്ര ഇതുവരേയും മനസിലാക്കിയിട്ടില്ല. പ്രീതയുടെ വീട്ടിലെത്തി കണ്ട് എല്ലാം പറഞ്ഞു പരിഹരിക്കാനുള്ള സുമിത്രയുടെ നീക്കം പാളിയതായി കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ് . ഇതു പ്രകാരം അധികം വൈകാതെ തന്നെ കാര്യങ്ങള്‍ സുമിത്ര അറിയുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ പ്രീതയെ വച്ച് സുമിത്രയ്ക്കെതിരെ പുതിയൊരു നീക്കത്തിന് ഒരുങ്ങുകയാണ് വേദിക. സുമിത്രിയുടെ സ്ഥാപനത്തിനെതിരെ പ്രീതയെ കൊണ്ട് പരാതി നല്‍കുകയാണ് വേദിക. നിങ്ങള്‍ ചോദിച്ച തുക മുഴുവനുമുണ്ട് എന്ന് പ്രീതയേയും അമ്മയേയും അറിയിച്ചതിന് ശേഷമാണ് താന്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച് വേദിക പറയുന്നത്.
പരാതി സ്ട്രോംഗ് ആക്കാന്‍ ചില പോയിന്റ്സ് കൂടെ ചേര്‍ത്തിട്ടുണ്ട്. തെറ്റ് വരാന്‍ പാടില്ല. അതിനാല്‍ ഈ പരാതി നന്നായി വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ ഡിസിപിയ്ക്ക് കൊടുക്കാന്‍ പാടുള്ളൂവെന്നും വേദിക ഉപദേശിക്കുന്നുണ്ട്. പിന്നാലെ പ്രീതയും അമ്മയും പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയെ കാണുകയും പരാതി കൈമാറുകയും ചെയ്യുകയാണ്. പരാതി വായിച്ച് നോക്കിയ ശേഷം ഡിസിപി നേരെ വിളിക്കുന്നത് സുമിത്രയുടെ സുഹൃത്തു കൂടിയായ പോലീസ് ഉദ്യോഗസ്ഥനെയാണ്. സുമിത്രയുടെ സുഹൃത്താണ് എന്നറിയാതെയാണ് ഡിസിപി വിളിക്കുന്നത്. നിങ്ങളുടെ സ്റ്റേഷന് പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കണം. ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിക്കുന്നു.
അതേസമയം വേദിക അനാവശ്യമായി പണം ചെലവാക്കുന്നത് സിദ്ധാര്‍ത്ഥ് കണ്ടെത്തിയിട്ടുണ്ട്. തല്ക്കാലം നവീനിന് കടം നല്‍കിയതാണെന്ന് പറഞ്ഞ് വേദിക രക്ഷപ്പെട്ടുവെങ്കിലും പ്രീതയ്ക്കും അമ്മയ്ക്കും പണം നല്കാന് ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ വേദികയുടെ കള്ളി പൊളിയുമെന്നും സത്യം സിദ്ധാര്‍ത്ഥ് മനസിലാക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ രാമകൃഷ്ണന്റെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പ് പുറത്താകുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും പ്രതികരിക്കു എന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.
about kudumbavilakk
