Social Media
‘ഇങ്ങനെ ട്രൗസര്‍ ഇട്ട് കളിക്കുന്നതെന്തിനാണ്’; വീഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റുകള്‍… ഡാന്‍സ് വീഡിയോക്കെതിരെ സൈബര്‍ സദാചാര വാദികള്‍
‘ഇങ്ങനെ ട്രൗസര്‍ ഇട്ട് കളിക്കുന്നതെന്തിനാണ്’; വീഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റുകള്‍… ഡാന്‍സ് വീഡിയോക്കെതിരെ സൈബര്‍ സദാചാര വാദികള്‍
സിനിമാ രംഗത്തിലുള്ളവരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്നവരുണ്ട്. കഴിഞ്ഞ ദിവസം സയനോര ഫിലിപ് സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു
ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോയില്‍ ഭാവന, രമ്യ നമ്പീശന്‍ എന്നിവരുമുണ്ട്.‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്.
ഈ പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീ വിരുദ്ധമായ കമന്റുകളാണ് ഇത്തരക്കാര്‍ പോസ്റ്റ് ചെയ്യുന്നത്. കൂടുതലും സയനോരക്ക് എതിരായുള്ള കമന്റുകളാണ്. വീഡിയോയിലുള്ള വ്യക്തികളുടെ വസ്ത്രധാരണം, ശരീരം എന്നിവയെ കുറിച്ചാണ് മിക്ക കമന്റുകളും. വെര്‍ബല്‍ അബ്യൂസുകളും നിരവധിയുണ്ട്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഭാവനയും പങ്കുവച്ചിട്ടുണ്ട്.
സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവർക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓർമകളും ഭാവന സാമൂഹ്യമാധ്യമങ്ങളിൽ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുൻപ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമായിരുന്നു അന്ന് ഭാവന പങ്കുവെച്ചത്.
