Malayalam
ആരാധകർ കാത്തിരുന്ന ആ വാർത്ത! പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസുമായി മഞ്ജുവാര്യർ
ആരാധകർ കാത്തിരുന്ന ആ വാർത്ത! പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസുമായി മഞ്ജുവാര്യർ
മലയാളത്തിന്റെ സൂപ്പര്‍ ലേഡി മഞ്ജുവിന്റെ ജന്മ ദിനമാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ്.
കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.
1995 മുതൽ സിനിമാലോകത്തുള്ള മഞ്ജു വാര്യർ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദർശിനിയും ഏറ്റവും ഒടുവിൽ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളിൽ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു
1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍!!
മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തിൽ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആദ്യ കമേഴ്സ്യൽ മലയാളം-അറബിക് ചിത്രമാണ് ആയിഷ. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. മഞ്ജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ അനൗൺസ്മെന്റ്. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചിട്ടുണ്ട്. 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
.
അതേസമയം മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, പടവെട്ട്, ലളിതം സുന്ദരം, മേരീ ആവാസ് സുനോ, വെള്ളരിക്കാപട്ടണം, 9എംഎം, കാപ്പ തുടങ്ങി ഒട്ടനവധി സിനിമകളാണ് മഞ്ജു നായികയായി ഇറങ്ങാനിരിക്കുന്നത്.
