Malayalam
കുടുംബവിളക്കിന്റെ കഥ ഇപ്പോൾ കൊള്ളാം ; പ്രേക്ഷകര്‍ പറഞ്ഞത് പോലെ കഥ തിരുത്തിയെഴുതിയിട്ടുണ്ട്; അവിഹിതവിളക്കെന്ന ചീത്തപ്പേര് മാറിക്കിട്ടി!
കുടുംബവിളക്കിന്റെ കഥ ഇപ്പോൾ കൊള്ളാം ; പ്രേക്ഷകര്‍ പറഞ്ഞത് പോലെ കഥ തിരുത്തിയെഴുതിയിട്ടുണ്ട്; അവിഹിതവിളക്കെന്ന ചീത്തപ്പേര് മാറിക്കിട്ടി!
റേറ്റിങ്ങിൽ തുടർച്ചയായി മുൻപിൽ നിൽക്കുന്ന സീരിയസാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് . എന്നാൽ, കുറച്ചുനാളുകളായി കുടുംബവിളക്കിൽ അവിഹിതം മാത്രമാണ് പ്രമേയമെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നിട്ടും പരമ്പര റേറ്റിങ്ങിൽ മുന്നിലെത്തിയിരുന്നു.
അനിരുദ്ധ്- ഇന്ദ്രജ സൗഹൃദത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പ്രേക്ഷകര്‍ ഇത്തരത്തിൽ പ്രതികരിച്ച് എത്തിയത്. ഭാര്യയോട് നുണയും പറഞ്ഞ് സീനിയര്‍ ഡോക്ടര്‍ക്കൊപ്പം മെഡിക്കല്‍ ക്യാംപിന് പോയ അനിരുദ്ധിനെതിരെ വിമര്‍ശനവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ തന്റെ അടുത്ത് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനിരുദ്ധ് കൈയ്യടി വാങ്ങി കഴിഞ്ഞു.
തനിക്കൊരു ഭാര്യയും കുടുംബവും ഉണ്ടെന്നും ഡോക്ടറെ കുറിച്ച് ഇങ്ങനെയല്ല കരുതിയതെന്നും അനിരുദ്ധ് പറഞ്ഞതോടെ കഥ പ്രേക്ഷകരുടെ ഇഷ്ടത്തിന് മാറിയിരിക്കുകയാണ് . മുന്‍പ് പ്രേക്ഷകര്‍ പറയുന്നത് പോലെ തന്നെ ഇപ്പോള്‍ സീരിയലിന്റെ കഥ മാറുന്നതില്‍ വലിയ സന്തോഷമുണ്ടെന്നാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.
അനിരുദ്ധ് നല്ലൊരു മകന് അല്ലെങ്കിലും ഭര്‍ത്താവ് എന്ന നിലയില്‍ സ്വന്തം ഭാര്യയോട് സ്നേഹവും ബഹുമാനവുമുണ്ട്.. എല്ലാം സഹിച്ച് നില്‍ക്കാതെ പ്രതികരിച്ചല്ലോ. ഇനി അനന്യയും അതുപോലെ പ്രതികരിക്കണമെന്നാണ് ഇനി ആരാധകര്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇന്ദ്രജ ഇപ്പോള്‍ ഭീഷണിപ്പെടുത്തി നിര്‍ത്തിയത് ആണെങ്കിലും സത്യമെന്താണെന്ന് അനിരുദ്ധ് അനന്യയോട് പറയണം. മാന്യമായ രീതിയില്‍ ഇന്ദ്രജയ്ക്ക് മറുപടി കൊടുക്കാന്‍ അനന്യയ്ക്കോ അല്ലെങ്കില്‍ സുമിത്രയക്കോ മാത്രമായിരിക്കും സാധിക്കുക.
ഇത്രയും നാള് അനിരുദ്ധിനെ വല്ലാതെ കുറ്റം പറയേണ്ടി വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അനിരുദ്ധ് എന്ന കഥാപാത്രം ലേശം നിഷ്കളങ്കത കൂടുതലുള്ള കഥാപാത്രമാണ്. സ്വന്തം വീട്ടിലാണെങ്കിലും ജോലി ചെയ്യുന്ന ആശുപത്രിയിലാണെങ്കിലും കാര്യങ്ങള്‍ വ്യക്തമായി പറയാനോ മറുപടി കൊടുക്കാനോ അനിരുദ്ധിന് സാധിക്കാറില്ല. ഇപ്പോള്‍ സീനിയര്‍ ഡോക്ടറുടെ വലയില്‍ വീഴാനുള്ള കാരണവും അത് തന്നെയാണ്. എന്നിരുന്നാലും ഇപ്പോള്‍ അനിരുദ്ധിനോട് കുറച്ചു ബഹുമാനം ഓക്കെ തോന്നുന്നുണ്ട്. ഇവിടെ അനിരുദ്ധ് അല്ല ഇന്ദ്രജയാണ് പ്രശ്നക്കാരി. അത് നേരത്തെ പ്രേക്ഷകര്‍ മനസിലാക്കിയിരുന്നു.
എന്തായാലും ഇനി ആ ഫോട്ടോ വെച്ച് ബ്ലാക്മെയ്ല്‍ ചെയ്തിട്ട് ഇന്ദ്രജയ്ക്ക് എന്തോ നേടി എടുക്കാന്‍ ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രണയം തോന്നാന്‍ മാത്രമുള്ള സാഹചര്യം അനിരുദ്ധും ഇന്ദ്രജയും തമ്മില്‍ ഉണ്ടായിട്ടില്ല. ആദ്യ കൂടി കാഴ്ച മുതലാണെങ്കിലും അങ്ങനെയാണ്. എന്തായാലും അനിരുദ്ധ് പ്രതികരിച്ചല്ലോ. അത് തന്നെ വലിയ കാര്യമാണ്. ഇന്ദ്രജയുടെ കുരുക്കില്‍ നിന്ന് അനി രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് അറിയാനാണ് ഇനി ഞങ്ങള്‍ കാത്തിരിക്കുന്നത്. എന്തായാലും പ്രേക്ഷകരുടെ അഭിപ്രായത്തിന് വില തരുന്നതിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
ആഴ്ചകളായി ഇന്ദ്രജയും അനിരുദ്ധും തമ്മിലുണ്ടാവാന്‍ പോവുന്ന അവിഹിതമാണെങ്കില്‍ സീരിയല്‍ കാണില്ലെന്ന നിലപാടിലായിരുന്നു ആരാധകര്‍. കുടുംബവിളക്കിന്റെ പ്രൊമോ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള നൂറ് കണക്കിന് മെസേജുകള്‍ വന്ന് നിറയാറുമുണ്ട്. അന്ന് മുതല്‍ എല്ലാവരും ആവശ്യപ്പെട്ടത് പോലെ കഥയില്‍ മാറ്റം വരുത്താന്‍ സാധിച്ചു എന്നതാണ് ശ്രദ്ധേയം. എപ്പോഴത്തെയും പോലെ പ്രേക്ഷകരുടെ അഭിപ്രായത്തിന് അനുസരിച് കഥ മുന്നോട്ട് കൊണ്ടുപോവുന്ന കുടുംബവിളക്ക് ടീമിന് എല്ലാവിധ സ്നേഹവും പങ്കുവെക്കുകയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
അനിരുദ്ധിന്റെ വിഷയങ്ങള്‍ ഒരു സൈഡിലൂടെ നടക്കുമ്പോള്‍ അനിയനായ പ്രതീഷ് മറ്റൊരു സൈഡില്‍ കിടിലം പ്രകടനം കാഴ്ച വെക്കുകയാണ്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് പ്രതീഷിന്റെ കഥാപാത്രത്തിന് പ്രധാന്യം കൂടിയത്. നേരത്തെ പിതാവ് സിദ്ധാര്‍ഥുമായി പ്രതീഷ് അകല്ച്ചയിലായിരുന്നെങ്കില് ഇരുവരും ഇപ്പോള്‍ അടുപ്പത്തിലായി. മകനും മരുമകള്‍ക്കും ഹോട്ടലില്‍ വെച്ച് രഹസ്യമായി സിദ്ധാര്‍ഥ് പാര്‍ട്ടി കൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം വേദിക അറിയുന്നതോട് കൂടി സീരിയലില്‍ മറ്റൊരു പ്രശ്നത്തിനും സാധ്യത തെളിഞ്ഞ് വരുകയാണ്.
about kudumbavilak
