കാനനഛായയില്‍ ആട് മേയ്ക്കാന്‍ പ്രേക്ഷകരുടെ സ്വന്തം ‘പൈങ്കിളി’
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. ചിത്രത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ ‘പൈങ്കിളി’യായി പറന്ന് വന്ന് കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ ശ്രുതി രജനീകാന്ത് എന്ന ആലപ്പുഴക്കാരിയ്ക്ക് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വെയ്ക്കാറുണ്ട്. അഭിനയം കൂടാതെ മോഡലിംഗ്, നൃത്തം, ഏവിയേഷന്‍, ജേര്‍ണലിസം അങ്ങനെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച ശ്രുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ശ്രുതി പങ്കിട്ട പുതിയ വീഡിയോ ആണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.
കാനന ഛായയില്‍ ആടുമേയ്ക്കാന്‍… എന്ന ഗാനം നടി ഷീലയ്ക്ക് വേണ്ടിയുള്ള ഒരു ട്രിബ്യൂട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി പങ്ക് വെച്ചിരിക്കുന്നത്. ആരാധകര്‍ ഇരു കയ്യും നീട്ടി അത് സ്വീകരിക്കുകയും ചെയ്തു. ഈ മാസം ആദ്യവാരം ശ്രുതിയുടെ പിറന്നാള്‍ ദിനത്തില്‍ ചക്കപ്പഴം ടീം നല്കിയ സര്‍പ്രൈസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
