Connect with us

ലക്ഷണമൊത്ത പുരുഷൻ! പുരികക്കൊടിയും ചൊടിയും കൊള്ളാം പക്ഷെ തലയിലൊന്നുമില്ല… ദേവനെ പഞ്ഞിക്കിട്ട് ശാരദ കുട്ടി

Malayalam

ലക്ഷണമൊത്ത പുരുഷൻ! പുരികക്കൊടിയും ചൊടിയും കൊള്ളാം പക്ഷെ തലയിലൊന്നുമില്ല… ദേവനെ പഞ്ഞിക്കിട്ട് ശാരദ കുട്ടി

ലക്ഷണമൊത്ത പുരുഷൻ! പുരികക്കൊടിയും ചൊടിയും കൊള്ളാം പക്ഷെ തലയിലൊന്നുമില്ല… ദേവനെ പഞ്ഞിക്കിട്ട് ശാരദ കുട്ടി

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ദേവൻ. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ദേവൻ എപ്പോഴും മുന്നിലാണ്. അത് കൊണ്ട് തന്നെ ധാരാളം വിമർശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു

ഇപ്പോൾ സിനിമാ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കിയ ദേവന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റര്‍ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നടിച്ച് പറയുകയുണ്ടായി. എന്നാല്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും തന്റെ അഭിപ്രായങ്ങളും വ്യക്തമാക്കിയതാണ് ദേവനെ വൈറലാക്കിയത്

ഇപ്പോഴിതാ ദേവന്റെ അഭിമുഖം കണ്ട് ഫേസ്ബുക്കിലൂടെ രൂക്ഷവിമർശനുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും, ബിജെപിയിൽ എന്തുകൊണ്ട് ചേർന്ന് പ്രവർത്തിച്ചില്ല എന്നതിനെ കുറിച്ചും ദേവൻ തുറന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി ദേവനെതിരെ വിമർശനം ഉന്നയിച്ചത്. തന്റെ കാഴ്ച്ചപ്പാടിൽ മോദി ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ പോളിസികളിലും വികസന പ്രവർത്തനങ്ങളും തന്നെ അതിയായി ആകർഷിച്ചുവെന്നാണ് ദേവൻ പറഞ്ഞത്. നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുതെന്നാണ് ശാരദക്കുട്ടി പറയുന്നത്.

ശാരദക്കുട്ടിയുടെ കുറിപ്പ്…

സ്‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേര്‍ന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക. ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ദേവനെന്ന നടന്‍ ഈ ചേരുവകളുടെ സംയോഗത്തില്‍ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്.

നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല. ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കില്‍ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണമെന്ന്.

അവര്‍ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടില്‍ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും. ബുദ്ധിയുടെ ഉപരിതലത്തില്‍ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവന്‍ ഒന്നാലോചിച്ച്‌ വേണമായിരുന്നു റിപ്പോര്‍ട്ടറിലെ എഡിറ്റേഴ്‌സിനു മുന്നില്‍ ചെന്നിരിക്കാന്‍. ഇയര്‍ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.

പ്രിയപ്പെട്ട ദേവന്‍… നിങ്ങള്‍ നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കു… സ്വന്തം വര്‍ത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും. ‘ലക്ഷം മാനുഷര്‍ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ’ എന്നല്ലേ. നിങ്ങള്‍ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയില്‍ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്,

Continue Reading
You may also like...

More in Malayalam

Trending

Recent

To Top