കുടുംബവിളക്കില്‍ നിന്നും പോയ ‘അനിരുദ്ധ്’ ഇപ്പോള്‍ ഇവിടെയുണ്ട് ശ്രീജിത്തിന്റെ പുതിയ വിശേഷങ്ങള്‍
2011 ല്‍ പുറത്തിറങ്ങിയ ടികെ രാജീവ് ചിത്രം രതിനിര്‍വേദത്തിലൂടെ േ്രപക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രീജിത്ത് വിജയ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുപതിലേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രം തന്നെയാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലും താരം എത്തിയിരുന്നു എങ്കിലും പെട്ടെന്ന് തന്നെ സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ കുടുംബവിളക്കില്‍ ഡോ.അനിരുദ്ധായി ആയിരുന്നു താരം വേഷമിട്ടിരുന്നത്. സീരിയലില്‍ നിന്നും പോയതിന് ശേഷമുള്ള തന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത്.
ശ്രീജിത്ത് ക്വാറന്റൈനില്‍ ആണെന്നും ഇനി മുതല്‍ ആനന്ദ് എന്ന നടനാകും അനിരുദ്ധ് ആയി എത്തുകയെന്നുമാണ് സീരിയല്‍ സംഘാടകര്‍ അറിയിച്ചത്. ഇപ്പോള്‍ ദുബായിലുള്ള ശ്രീജിത്ത്, ഇവിടെ എത്തിയതിന് ശേഷം നടി മീരാ നന്ദനും സുഹൃത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബവിളക്കിലേയ്ക്ക് വീണ്ടും എത്തുമോ എന്ന് ആരാധകര്‍ ചോദിച്ചു എങ്കിലും താരം മറുപടി ഒന്നും നല്‍കിയില്ല. സീരിയല്‍ റേറ്റിംഗില്‍ ഒന്നാമത് നില്‍ക്കുന്ന കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മീര വാസുദേവാണ്.
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരങ്ങള്‍ പരമ്പരയില്‍ നിന്നും ഇടയ്ക്കിടയ്ക്ക് പിന്മാറുന്നുവെന്ന പരാതി മാത്രമാണ് പ്രേക്ഷകര്‍ക്ക് പറയുവാനുള്ളത്. പരമ്പരയില്‍ വേദിക എന്ന കഥാപാത്രത്ത അവതരിപ്പിച്ചിരുന്ന നടിമാരും പിന്മാറിയിരുന്നു. അമേയ നായര്‍ ആണ് ഓണക്കാലം വരെ വേദികയായി എത്തിയിരുന്നത്. അമേയ മാറിയതിന് പിന്നാലെ നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നതിന് മുമ്പ് റേഡിയോ ജോക്കിയായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീജിത്ത്.
