ഓരോ പെണ്‍കുട്ടിയിലും ഒരു രാജകുമാരിയുണ്ടെന്ന് ഭാവന; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ ഇഷ്ട്ട താരമാണ് ഭാവന. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ഭാവന പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയിൽ ഒരു രാജകുമാരിയെ പോലെയാണ് താരം എത്തിയിരിക്കുന്നത്. “ഓരോ പെണ്‍കുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ,” എന്ന ക്യാപ്‌ഷൻ ആണ് ഭാവന ചിത്രത്തിന് നൽകിയിരിക്കുന്നത്.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബംഗളുരുവിലാണ് താമസം.
