Connect with us

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു ? ഇനിയും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് ഭര്‍ത്താവ്

Malayalam

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു ? ഇനിയും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് ഭര്‍ത്താവ്

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു ? ഇനിയും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് ഭര്‍ത്താവ്

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശാലുമേനോന്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന താരം അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടു പോകുകയാണ്. നിരവധി നൃത്ത വിദ്യാലയങ്ങളും ശാലു നടത്തുന്നുണ്ട്. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്‌റ്റോറി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് സോളാര്‍ വിവാദത്തില്‍ പെട്ടു എങ്കിലും മിനിസ്‌ക്രീനിലൂടെ ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് താരം.

ഇപ്പോള്‍ ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഒന്നും സജീവമല്ലാതിരുന്ന സജി ഈ അടുത്തകാലത്തായാണ് സജീവമാകുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിടുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഒരുപാട് നിരാശയും, അല്‍പ്പം നൊമ്പരം ഉണര്‍ത്തുന്നതുമായ പോസ്റ്റുകളാണ് സജി പങ്കുവയ്ക്കുന്നത്. ഇദ്ദേഹത്തെ ആശ്വസിപ്പിക്കുവാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുമുണ്ട്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മോശമല്ലേ എന്ന് ചില കമന്റുകളിലൂടെ സജിയും ചോദിക്കുന്നു. ഇരുവരും ഒരുമിച്ചല്ലാ താമസമെന്നും എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ ഉണ്ട് എന്നതിന്റെ ചില സൂചനകളും അല്ലേ സജിയുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.

യുഡിഎഫ് മന്ത്രി സഭയെ ഇളക്കി മറിച്ച സോളാര്‍ വിവാദ കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വീടുകളില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 2013 ല്‍ മാത്യൂ തോമസ്, അന്ന മാത്യൂ എന്നീ ദമ്പതികളില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും തട്ടിച്ചെന്നായിരുന്നു കേസ്. തുടര്‍ന്ന് ശാലുവിനെ അറസ്റ്റ് ചെയ്യുകയും വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top