Malayalam
അങ്ങനെ ഒരു ദിനം ഒരിക്കലും പ്രതീക്ഷിച്ചില്ല ; ആരാധന കാരണം കഥാപാത്രമാകാന്‍ കഴിയില്ലെന്ന് പോലും തോന്നിപ്പോയിരുന്നു : മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ കുറിച്ച് ദുര്‍ഗ കൃഷ്ണ!
അങ്ങനെ ഒരു ദിനം ഒരിക്കലും പ്രതീക്ഷിച്ചില്ല ; ആരാധന കാരണം കഥാപാത്രമാകാന്‍ കഴിയില്ലെന്ന് പോലും തോന്നിപ്പോയിരുന്നു : മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ കുറിച്ച് ദുര്‍ഗ കൃഷ്ണ!
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ ആരാധിക്കുക എന്നുള്ളത് പ്രേക്ഷകർക്ക് മാത്രമല്ല സഹപ്രവർത്തകൾക്കും താല്പര്യമുള്ള കാര്യമാണ് . നടി ദുര്‍ഗ കൃഷ്ണയെ സംബന്ധിച്ചും അത് തന്നെയായിരുന്നു സംഭവിച്ചത്. മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവരുമ്പോള്‍ മോഹന്‍ലാലിനെ ഒന്ന് നേരില്‍ കാണുക എന്നതായിരുന്നു ദുര്‍ഗ കൃഷ്ണയുടെ ഏറ്റവും വലിയ സ്വപ്‌നം.
സിനിമാരംഗത്ത് ചുവടുവെച്ചപ്പോള്‍ ദുര്‍ഗ കൃഷ്ണ തന്റെ ആ ആഗ്രഹം നിറവേറ്റിയെന്ന് മാത്രമല്ല, വരാനിരിക്കുന്ന ജീത്തു ജോസഫ് ചിത്രമായ റാമില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും ദുര്‍ഗയ്ക്ക് ലഭിച്ചു.
മോഹന്‍ലാലിനൊപ്പം ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ദുര്‍ഗ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാം സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.
‘റാം’ എന്ന ചിത്രത്തില്‍ മീര എന്ന കഥാപാത്രമായാണ് ദുര്‍ഗ എത്തുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ പ്രൊജക്റ്റ് കൂടിയായതിനാല്‍, താന്‍ ഒരു സ്വപ്‌നലോകത്തിലായിരുന്നെന്ന് താരം പറയുന്നു.
”ലാലേട്ടനെ നേരില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിനിമാരംഗത്ത് എത്തിയപ്പോള്‍ പിന്നെ അദ്ദേഹത്തെ ഒന്നു കാണുക എന്നതായിരുന്നു എന്റെ ആദ്യ ആഗ്രഹങ്ങളിലൊന്ന്. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കണ്ണിമ ചിമ്മാന്‍ പോലും മറന്നുപോയി. പിന്നീട് എനിക്ക് ലാലേട്ടനുമായി ഒരു സൗഹൃദം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അദ്ദേഹവും എന്നെ ഒരു ഇളയ സഹോദരിയായി കാണുന്നു. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനും അവസരം ലഭിച്ചു. ഇതില്‍ കൂടുതല്‍ എനിക്ക് ആഗ്രഹിക്കാന്‍ കഴിയില്ല,”ദുര്‍ഗ പറഞ്ഞു.
മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിങ് ലൊക്കേഷനിലെ തന്റെ അനുഭവവും ദുര്‍ഗ അഭിമുഖത്തില്‍ പങ്കുവെച്ചു. ” ഞാന്‍ ഒരേസമയം ആവേശത്തിലും ആശങ്കയിലുമായിരുന്നു. എനിക്ക് അദ്ദേഹത്തോട് വളരെയധികം ആരാധന ഉള്ളതുകൊണ്ടു തന്നെ കഥാപാത്രമായി മാറാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍ സെറ്റിലെത്തിയതോടെ അതെല്ലാം മാറി. ലാലേട്ടനില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി, കഥാപാത്രമായി മാറുന്ന രീതി അങ്ങനെ ഒരുപാട്. ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ലാലേട്ടന്‍ സെറ്റിലെങ്ങനെയാണെന്ന് നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തരത്തില്‍ മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു,” ദുര്‍ഗ കൃഷ്ണ പറഞ്ഞു.
durga krishna
