മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങി.. വായില്‍ കോണകം കെട്ടാൻ തുടങ്ങിയിട്ട് യിട്ട് പത്ത് മാസം കഴിഞ്ഞു; ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു
കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിമുറുക്കിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. കോവിഡിനെ ചെറുത്ത് നിൽക്കാൻ വാക്സിൻ കണ്ടുപിടിക്കാനുള്ള അതീവ ശ്രമത്തിലാണ് രാജ്യങ്ങൾ. കോവിഡ് കാലം ആയതോടെ ഉത്സവങ്ങളും പെരുന്നാളുകളും തുടങ്ങി എല്ലാ ആഘോഷങ്ങളും ഇല്ലാതായി. എന്തിന് അധികം പറയണം പരസ്പരം ആളുകള്‍ കണ്ടാല്‍ ഹസ്തദാനം പോലും നല്‍കാത്ത അവസ്ഥയാണ്. ഇപ്പോൾ ഇതാ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന് നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി …- ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,
എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു…ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു…കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..എന്റെ മാതൃഭാഷ വായിലെ തിരശീലയില്‍ തട്ടി മറ്റെന്തോ ശബ്ദമായി മാറാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു…മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന് നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി …
