Connect with us

അഴക് റാണിയ്ക്ക് മുപ്പത്തിയാറാം പിറന്നാൾ പ്രണയിനിയിക്കായി പ്രിയതമൻ കരുതിവെച്ച ആ സമ്മാനം

Malayalam

അഴക് റാണിയ്ക്ക് മുപ്പത്തിയാറാം പിറന്നാൾ പ്രണയിനിയിക്കായി പ്രിയതമൻ കരുതിവെച്ച ആ സമ്മാനം

അഴക് റാണിയ്ക്ക് മുപ്പത്തിയാറാം പിറന്നാൾ പ്രണയിനിയിക്കായി പ്രിയതമൻ കരുതിവെച്ച ആ സമ്മാനം

താരസുന്ദരി നയന്‍താരയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാ ലോകം. മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ചലച്ചിത്ര ലോകവും ആരാധകരും ആശംസകള്‍ അറിയിച്ചു. പ്രണയിനിയ്ക്ക് വിഘ്‌നേഷ് നല്‍കിയ പിറന്നാള്‍ ആശംസയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് കാമുകന്‍ വിഘ്‌നേഷ് ശിവനും എത്തിയിരുന്നു. ലോസ് എഞ്ചല്‍സിലെ സാന്‍ഡ മോണിക്ക പിയറില്‍ നിന്നുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവെച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്’ എന്നാണ് വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞത്. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘നേട്രികണ്ണി’ന്റെ ടീസര്‍ നാളെ എത്തുമെന്നും വിഘ്‌നേശ് അറിയിച്ചു.

കൂടാതെ താരസുന്ദരിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ടീം നിഴലും എത്തി. പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. താരത്തിന് ഫേ്‌സ്ബുക്കിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലുമാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. സ്‌റ്റൈലിഷ് ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകളെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും കുറിച്ചുകൊണ്ട്് കുഞ്ചാക്കോ ബോബനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ നാടന്‍ വേഷങ്ങളിലൂടെ ചുവട് വെയ്ക്കുകയും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി വേഷങ്ങള്‍ ചെയ്ത് ചലച്ചിത്രലോകത്ത് തന്റേതായ ഇടം നേടിയെടുക്കുവാന്‍ നയന്‍സിന് കഴിഞ്ഞു. ഡയാന മറിയം കുര്യന്‍ എന്ന പേരിലാണ് കരിയര്‍ ആരംഭിക്കുന്നത് എങ്കിലും സിനിമയിലെത്തിയതോടെ നയന്‍താരയായി മാറുകയായിരുന്നു. പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട നയന്‍സ് ആയും.

ആദ്യം ഗ്ലാമറസ് വേഷങ്ങളുടെ പര്യായമായിരുന്ന താരം പിന്നീട് അങ്ങോട്ട് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളിലേയ്ക്കും കുടുംബപ്രേക്ഷകരിലേയ്ക്കും താരത്തെ കൂടുതല്‍ അടുപ്പിച്ചു. മൂക്കുത്തി അമ്മന്‍ ആണ് നയന്‍താരയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രത്തില്‍ അമ്മന്‍ ദേവതയുടെ വേഷപ്പകര്‍ച്ചയിലാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്.

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് നിഴല്‍. കുഞ്ചാക്കോ ബോബനാണ് നായകന്‍. ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തിലും സിനിമയുടെ പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. നയന്‍താരയുടെയും കുഞ്ചാക്കോബോബന്റെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് ഇത്.

മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. സഞ്ജീവ് ആണ് തിരക്കഥ. പന്ത്രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ട്വന്റി ട്വന്റി എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു ശേഷം നയന്‍താരയും കുഞ്ചാക്കോ ബോബനും മുഴുനീള കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍.

More in Malayalam

Trending