Malayalam
റിതുവുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളും ഓഡിയോയുമെല്ലാം പുറത്ത് വിട്ട് ജിയാ ഇറാനി ; റിതുവിന്റെ പ്രതികരണത്തിനായി ആരാധകരും!
റിതുവുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളും ഓഡിയോയുമെല്ലാം പുറത്ത് വിട്ട് ജിയാ ഇറാനി ; റിതുവിന്റെ പ്രതികരണത്തിനായി ആരാധകരും!
ബിഗ് ബോസ് മലയാളം സീസണ് 3യിലൂടെ മലയാളികള്‍ ചർച്ച ചെയ്ത പേരാണ് റിതു മന്ത്ര. ഒരുപക്ഷെ, മലയാളത്തിൽ നടന്ന മൂന്ന് സീസണുകളിൽ വച്ച് ഏറ്റവും കൂടുതൽ ഗോസിപ്പ് കേട്ടതും റിതുവിന്റെ പേരിലാകും. ഫൈനല്‍ ഫൈവിലെത്താന്‍ സാധിച്ചില്ലെങ്കിലും ഫിനാലെ വേദി വരെ എത്താന്‍ സാധിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു റിതു.
ആരാധകരുടെ പിന്തുണ നേടുമ്പോള്‍ തന്നെ ഒരു ഭാഗത്ത് വിവാദങ്ങളും റിതുവിന് അഭിമുഖീകരിക്കേണ്ടി വന്നു . റിതുവിന്റെ കാമുകനാണെന്ന തരത്തില്‍ സ്വയം പരിചയപ്പെടുത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയായിരുന്നു ജിയ ഇറാനി. റിതുവിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങളും ജിയ പബ്ലിക് ആയി തന്നെ പങ്കിട്ടിരുന്നു . എന്നാല്‍ ജിയയുടെ അവകാശ വാദങ്ങളെ റിതു പുറത്ത് വന്നതിന് പിന്നാലെ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജിയ റിതുവിനെതിരെ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ റിതുവിനെതിരെ വീണ്ടും ജിയ ഇറാനി ശബ്ദം ഉയർത്തിയിരിക്കുകയാണ് . റിതുവുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളും ഓഡിയോയുമെല്ലാം പുറത്ത് വിട്ടിരിക്കുകയാണ് ജിയ ഇറാനി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സംഭാഷണങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ വിവാദം കൂടുതല്‍ സജീവമായ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
‘നീ കേക്ക് വാങ്ങിച്ചു ഇവിടെ കൊടുക്കും എന്ന് ഉറപ്പാണോ? ഉറപ്പാണെങ്കില്‍, അല്ലെങ്കില്‍ എനിക്ക് അമ്മയോട് പറയണം. അമ്മ ആരെ കൊണ്ടെങ്കിലും കൊടുപ്പിക്കും. നീ കൊടുത്തുവിടും എന്ന് ഉറപ്പുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ആരുടെയെങ്കിലും നമ്പര്‍ തരാം. അപ്പൊ നീ അവരെ വിളിച്ചിട്ട് നിന്റെ പേര് പറയരുത്’ എന്ന് റിതു പറയുന്നുണ്ട്. നേരത്തെ റിതുവിന് പിറന്നാളിന് താന്‍ സിന്‍ഡ്രല്ല കേക്ക് അയച്ചതിനെക്കുറിച്ചും വസ്ത്രം അയച്ചതിനെക്കുറിച്ചുമെല്ലാം ജിയ പറഞ്ഞിരുന്നു.
കേക്ക് അവിടെ കൊടുക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ അന്ന് നീ ഓര്‍ഡര്‍ ചെയ്ത പോലെയൊന്ന് മതി, പിന്നെ കണ്ണാ എന്നൊന്നും എഴുതരുത്, ഹാപ്പി ബര്‍ത്ത് ഡെ മോളെ എന്ന് മാത്രമേ എഴുതാന്‍ പാടുള്ളൂവെന്നും അങ്ങനെയാണെങ്കില്‍ താന്‍ ആരേയും ഏല്‍പ്പിക്കുന്നില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ഞാന്‍ റിതുവിന്റെ സുഹൃത്താണ്. റിതുവിന്റെ അമ്മ കേക്ക് കൊടുത്തയക്കാന്‍ പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടിയാണ് വിളിക്കുന്നത് എന്ന് അവരോട് പറയണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വാവ അന്ന് കൊടുത്ത കേക്ക് മതി. പക്ഷെ ആംഗ്രി ബേര്‍ഡ് ഒന്നും വയ്ക്കേണ്ട, വല്ല സിന്‍ഡ്രല്ല രൂപമോ മറ്റോ വെക്കാമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം വാവ ടെന്‍സ്ഡ് ആകരുതെന്നും നല്ലോണം പെര്‍ഫോം ചെയ്യണം എന്നും ഞാന്‍ നിനക്ക് വേണ്ടി നിസ്കരിച്ചിട്ടുണ്ടെന്നും ജിയ പറയുന്നതും ശബ്ദരേഖയിലുണ്ട്. രക്ഷപ്പെടാനുള്ള അവസരമാണെന്നും നന്നായി പെര്‍ഫോം ചെയ്യണമെന്നുമെല്ലാം ജിയ പറയുന്നുണ്ട്. ഞാന്‍ പറഞ്ഞ് വിട്ടതാണ് ബിഗ് ബോസിലക്ക് എന്ന കുറിപ്പും ജിയ പങ്കുവച്ചിട്ടുണ്ട്. വാട്സ് ആപ്പില്‍ റിതുവുമായി നടന്ന ചാറ്റും ജിയ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ചാറ്റ് സോഷ്യല്‍ മീഡിയിയലും ചര്‍ച്ചയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ജിയയുടെ അഭിമുഖം ചര്‍ച്ചയായിരുന്നു. ഈ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ജിയ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിഹൈന്‍സ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ജിയ റിതുവിനെതിരെ രംഗത്ത് എത്തിയത്. . ഡിവോഴ്സ് സമയത്ത് ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ രണ്ടാം ജന്മത്തിന് കാരണമായത് റിതുവായിരുന്നു എന്നാണ് ജിയ പറഞ്ഞത്. എന്റെ കൂടെയിരുന്ന് എന്റെ കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നു. ഇന്നത്തെ നിലയില്‍ നില്‍ക്കാനുള്ള ഊര്‍ജ്ജം എനിക്ക് തന്നത് റിതുവായിരുന്നു. മാജിക്കല്‍ ആയിരുന്നു ആ ബന്ധം. പക്ഷെ ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അതിപ്പോഴും ഒരു നിഗൂഢതയായി തുടരുന്നുവെന്നും ജിയ പറഞ്ഞിരുന്നു. റിതു ഇതിനോട് ഇനി എങ്ങനെ പ്രതികരിക്കും എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
about jiya and rithu
