Connect with us

അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ദിലീപ്! കാവ്യയും മക്കളും? ആ സംശയം ബാക്കി

Malayalam

അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ദിലീപ്! കാവ്യയും മക്കളും? ആ സംശയം ബാക്കി

അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ദിലീപ്! കാവ്യയും മക്കളും? ആ സംശയം ബാക്കി

മലയാളികളുടെ ജനപ്രിയ താരമാണ് നടൻ ദിലീപ്. മലയാളികളുടെ ഇഷ്ട്ട താര കുടുംബമാണ് ദിലീപിന്റെത്. ദിലീപ്, കാവ്യാ മാധവൻ,മീനാക്ഷി, മഹാലക്ഷ്മി ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രേത്യകത താല്പര്യമാണ്. ദിലീപ് എന്തു ചെയ്താലും എന്ത് പറഞ്ഞാലും എവിടെ പോയാലുമൊക്കെ ആരാധകർ അത് വലിയ ആഘോഷമാക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ദിലീപിന് നിരവധി ആരാധകരാണുള്ളത്.

ദിലീപുമായും കുടംബാംഗങ്ങളുമായും കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയുമൊക്കെയായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ദിലീപിൻ്റെ പുത്തനൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്.

താരം ഒരു പൂജാരിയുമായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. താരം കോട്ടയം മുണ്ടക്കയം വള്ളിയാങ്കാവ് ക്ഷേത്രത്തിലെത്തിയതാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ ആരാധകരുടെ കൂട്ടായ്മയിൽ തരംഗമായി മാറിയിരിക്കുകയാണ്

വലിയ ദൈവ വിശ്വാസിയാണ് ദിലീപ്. നേരത്തേയും ദിലീപ് വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്താറുണ്ട്. ഭാര്യയും നടിയുമായ കാവ്യ മാധവനുമൊക്കെയായും ദിലീപ് ക്ഷേത്രദർശനം നടത്തുന്നതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇത്തവണ വള്ളിയാങ്കാവിലെത്തിയത് തനിച്ചാണോ എന്നാണ് ആരാധകരും ചോദിക്കുന്നത്. ദിലീപിൻ്റെ ചിത്രം മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിശ്വാസപ്രകാരം ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ക്ഷേത്രമാണ് വള്ളിയാംകാവ്. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഇപ്പോഴത്തെ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നുവെന്ന് ചരിത്രം പറയുന്നു. അവിടുത്തെ ആദിവാസികൾ പാണ്ഡവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു.അവിടെ നിന്ന് പോകുന്നതിന് മുമ്പായി പാണ്ഡവർ അവർ ആരാധിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹം ആദിവാസി മൂപ്പന് സമ്മാനമായി നൽകിയതായാണ് കഥ. ഈ ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാ ഐശ്വര്യ അനുഗ്രഹളും നിങ്ങൾക്ക് വന്നുചേരുമെന്ന് പാണ്ഡവർ പറഞ്ഞതായാണ് വിശ്വാസികൾ പറയുന്നത്.

എന്നാൽ ആദിവാസികൾ അവരുടേതായ പ്രാകൃതരീതിയിൽ ദേവിയെ ആരാധിച്ചതുമൂലം ദേവി ഭദ്രയായി മാറുകയായിരുന്നുവെന്നും കഥയിൽ പറയുന്നു. അനന്തരം ആ പ്രദേശം വാസയോഗ്യമല്ലാതെയായെന്നും പിന്നീട് ദേവി ഇപ്പോഴത്തെ വള്ളിയംകാവ് പ്രദേശത്ത് വളളിയിലാടി വന്ന് കുടികൊണ്ടുവെന്നുമാണ് ചരിത്രകഥ. അങ്ങനെ ആ പ്രദേശം വളളിയടിക്കാവ് ആയി മാറുകയും പിന്നീട് കാലാന്തരത്തിൽ വളളിയാംകാവ് ആയി മാറുകയും ചെയ്തുവെന്നാണ് ചരിത്രം.

ദേവി ആടി വന്ന വളളി ഒരു ഭീകരമായ വളളിക്കെട്ടായി മാറിയെന്നും ഇതിലെ അഞ്ചുമൂർത്തി സങ്കൽപ്പം പാണ്ഡവരുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നുമാണ് വിശ്വാസം.ആദിവാസികൾ അവരുടെ ആചാരരീതിയിൽ ദേവിയെ പൂജിച്ചുവന്നുവെന്നും കാര്യസാധ്യത്തിനായി പിന്നീട് ഭദ്രയേക്കൂടി ആരാധിച്ചുവന്നുവെന്നും വിശ്വാസികൾക്കിടയിൽ പ്രചരിച്ചു. അങ്ങനെ ഭദ്രയുടെ ചെെതന്യവും ശക്തികളും വർദ്ധിച്ചുവന്നുവെന്നാണ് വിശ്വാസം. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഈ ക്ഷേത്ര സമുച്ചയം.വളരെയധികം ചരിത്രപ്രാധാന്യമുളള ഒരു ക്ഷേത്രം കൂടിയാണിത്. അവിടെയാണ് ഇപ്പോൾ ദിലീപ് എത്തിയിരിക്കുന്നത്

അടുത്തിടെ ദിലീപ് പങ്കുവച്ച കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമായിരുന്നു ദിലീപ് പങ്കുവച്ചത്. ചിത്രത്തില്‍ മഹാലക്ഷ്മിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന മീനാക്ഷിയും ഉണ്ടായിരുന്നു. എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. വളരെ അപൂര്‍വ്വമായിട്ട് മാത്രമെ ഇതുപോലൊരു കുടുംബ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് .

നാളുകള്‍ക്ക് ശേഷം കാവ്യയേയും കാണാന്‍ സാധിച്ചുവെന്ന സന്തോഷവും ആരാധകര്‍ പങ്കുവെച്ചിരുന്നു
മീനാക്ഷി പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ദിലീപ് എത്തിയിരുന്നു . ദിലീപിനൊപ്പം മീനാക്ഷിയും ഇളയമകള്‍ മഹാലക്ഷ്മിയുമുണ്ടായിരുന്നു. ചുവന്ന വസ്ത്രം അണിഞ്ഞാണ് ചിത്രത്തില്‍ ദിലീപും മഹാലക്ഷ്മിയും എത്തിയിരിക്കുന്നത്. അതേസമയം പരമ്പരാഗത ശൈലിയിലുള്ള കേരള സാരിയണിഞ്ഞാണ് മീനാക്ഷിയെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top