Malayalam
നൗഷാദിന്റെ വീട് ആ അപകടത്തിലേക്ക്… അത് സംഭവിക്കരുതേയെന്ന പ്രാർത്ഥന! ആശങ്കയോടെ ബന്ധുക്കൾ
നൗഷാദിന്റെ വീട് ആ അപകടത്തിലേക്ക്… അത് സംഭവിക്കരുതേയെന്ന പ്രാർത്ഥന! ആശങ്കയോടെ ബന്ധുക്കൾ
പാചകവിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഇപ്പോഴും മുക്തരായിട്ടില്ല. നൗഷാദിന്റെ മരണത്തിന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ മരണപ്പെട്ടത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളര്‍ത്തി.
ഭാര്യ മരിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി. പതിമൂന്ന് വയസ്സുകാരിയായ നഷ്‌വയാണ് ഇവരുടെ ഏക മകള്‍. മാതാവിന്റെ മരണം നല്‍കിയ മാനസികാഘാതത്തിലായിരുന്നു നഷ്‌വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാല്‍ നഷ്‌വയെ തനിച്ചാക്കി നൗഷാദും യാത്രയാവുകയായിരുന്നു
ഇപ്പോഴിതാ, നൗഷാദ് അതിഭീകരമായ സാമ്പത്തിക ബാധ്യതയിലായിരുന്നെന്നും താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനും നൗഷാദിന്റെ പ്രിയസുഹൃത്തുമായ ബ്ലസി. ഒരു പ്രമുഖ ഓൺലൈന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലസി ഇക്കാര്യം പറഞ്ഞത്.
‘അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിത്സകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്‌വ എന്ന പെൺകുഞ്ഞ് ഉണ്ടായത്. ഒരുവർഷത്തോളം ഷീബ ബെഡ്‌റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വൻ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാൻ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യമെന്നും ’.– ബ്ലസി പറഞ്ഞു.
അതേസമയം നൗഷാദിന്റെ കുടുംബത്തിന് താങ്ങാകാൻ സിനിമ മേഖല കൈകോർക്കുകയാണെന്നുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു
സംവിധായകൻ ബ്ലസിയുടെ നേത്വത്തിൽ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നൗഷാദിന്റെ മകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നൗഷാദിന്റെ സുഹൃത്തും സംവിധായകനുമായ ബ്ലെസി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. നൗഷാദിന്റെ മരണത്തോടെയാണ് കുടുംബം നേരിടുന്ന പ്രതിസന്ധി സിനിമ രംഗത്ത് ഉള്ളവർ അറിയുന്നത്. ട്രസ്റ്റ് രൂപീകരിച്ച് നൗഷാദിന്റെ മകൾക്ക് മികച്ച പഠന സൗകര്യം ഒരുക്കും. വ്യക്തിപരമായി സൗഹൃദം ഉണ്ടായിരുന്നവരും സംഘടനകൾ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു
പിതാവിന്‍റെ പാത പിന്തുടര്‍ന്നാണ് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന പേരിലായിരുന്നു റസ്റ്ററന്‍റ് ശൃംഘല നടത്തിയിരുന്നത്. സിനിമയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ നിർമ്മാണ രംഗത്തേക്ക് എത്തിച്ചത്.
ചലച്ചിത്ര നിര്‍മാതാവായിരുന്നുവെങ്കിലും പാചകരംഗത്തായിരുന്നു നൗഷാദിന് ഏറെ ആരാധകരുണ്ടായിന്നു.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമ കൂടിയാണ് നൗഷാദ് . പാചക വിദഗ്ധൻ ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ച് പോന്നിരുന്നത്.
ഉറ്റ സുഹൃത്തും സഹപാഠിയും തിരുവല്ലക്കാരനുമായ ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കാഴ്ച നിര്‍മിച്ചായിരുന്നു നൗഷാദ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഗുജറാത്ത് ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം മികച്ച അംഗീകാരം നേടി. 2004 ഓഗസ്റ്റ് 27 നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം റിലീസ് ചെയ്തത്. അതിൻ്റെ 17-ാം വാർഷിക ദിനത്തിലുള്ള നൗഷാദിൻ്റെ വിയോഗം ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചിരുന്നു
ബെസ്റ്റ് ആക്ടര്‍, ചട്ടമ്പിനാട്, തകരച്ചെണ്ട തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചു. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ദിലീപ്-ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ചിത്രം സ്പാനിഷ് മസാല തിയറ്ററില്‍ തകര്‍ന്നതോടെ നൗഷാദ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പിന്നീട് കാറ്ററിങ്ങും ഹോട്ടൽ ബിസിനസുമായി മുന്നോട്ടുപോയെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റും എത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയായി. ഇതിനിടെ വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നു വരാൻ നൗഷാദ് ആഗ്രഹിച്ചിരുന്നതായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ വെളിപ്പെടുത്തിയിരുന്നു. ഇഷ്ട സംവിധായകനായ ഷാഫിയോടൊപ്പം ബിജു മേനോനേ നായകനാക്കി ഒരു ചിത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നത്. ഈ പ്രോജക്ടിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനിരിക്കെയായിരുന്നു നൗഷാദിൻ്റെ അപ്രതീക്ഷിത വിയോഗം.