Connect with us

ഞാനെന്നും അങ്ങനെ തന്നെയായിരുന്നു; നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം ഇങ്ങനെ!

Malayalam

ഞാനെന്നും അങ്ങനെ തന്നെയായിരുന്നു; നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം ഇങ്ങനെ!

ഞാനെന്നും അങ്ങനെ തന്നെയായിരുന്നു; നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം ഇങ്ങനെ!

അടുത്തകാലത്തായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് നടി സാമന്ത. സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു സാമന്തയുടെ പേര് മാറ്റൽ. ടോളിവുഡിലെ റൊമാന്റിക് ജോഡി എന്നാണ് സാമന്തയേയും ഭർത്താവ് നാഗചൈതന്യയേയും അറിയപ്പെടുന്നത്. താരങ്ങളുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് നാഗ ചൈതന്യയെക്കാളും സാമന്തയാണ് സോഷ്യൽ മീഡിയയിൽ സജീവം.

സാമന്ത ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് താരങ്ങളോ ഇവരുടെ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിത വീണ്ടും ഇത്തരത്തിലുള്ള ചർച്ച ടോളിവുഡിൽ ഇടം പിടിക്കുകയാണ് . കഴിഞ്ഞ ദിവസം നടൻ നാഗാർജുനയുടെ പിറന്നാളായിരുന്നു. കുടുംബാംഗങ്ങൾ പങ്കെടുത്ത പാർട്ടിയിൽ സാമന്ത മാത്രം എത്തിയിരുന്നില്ല. മരുമകളുടെ അഭാവം ചർച്ചയായിട്ടുണ്ട്.

നാഗാർജുനയുമായി വളരെ അടുത്ത ബന്ധമാണ് സാമന്തയ്ക്കുളളത്. സിനിമ തിരക്കുകൾക്കിടയിലും താരകുടുംബം ഒന്നിച്ച് കൂടാറുണ്ട്. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഹാപ്പി ഫാമിലിയാണ് ഇവരുടേത്. എന്നാൽ കുടുംബാംഗങ്ങൾ ഒന്നിച്ച നാഗാർജുനയുടെ പിറന്നാൾ ചടങ്ങിൽ സാമന്ത മാത്രം എത്തിയിരുന്നില്ല. മക്കളായ നാഗ ചൈതന്യയ്ക്കും അഖിലിനും ഒപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം വന്നതിന് പിന്നാലെ താരങ്ങളുടെ വിവാഹ മോചനത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുകയാണ്. നിരവധി പേർ ഇതിനെ കുറിച്ച് ചോദിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം ഷൂട്ടിംഗ് തിരക്കിലാണ് താരമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ലോക്ക് ഡൗണിന് ശേഷം സിനിമയുടെ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സാമന്തയുടേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ് നടി പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാതിരുന്നതെന്നും നാഗാർജുനയ്ക്ക് മരുമകൾ പിറന്നാൾ ആശംസ നേർന്നിട്ടുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. മക്കളും ഭാര്യയ്ക്കുമൊപ്പമായിരുന്നു നാഗാർജുന തന്റെ പിറന്നാൾ ആഘോഷിച്ചത്. സൂപ്പർ താരത്തിന് ആശംസ നേർന്ന് കൊണ്ട് സിനിമാ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു.

ദിവസങ്ങൾക്ക് മുൻപ് പ്രചരിക്കുന്ന ട്രോളുകളെ കുറിച്ച് പ്രതികരിച്ച് സാമന്ത രംഗത്ത് എത്തിയിരുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെ കുറിച്ച് പരോക്ഷമായി പ്രതികരിച്ചത്.”ഞാനിത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഞാനെന്നും അങ്ങനെ തന്നെയായിരുന്നു. ഇത്തരം ബഹളങ്ങളോട് ഞാൻ പ്രതികരിക്കാറില്ല, ഫാമിലി മാൻ സംബന്ധിച്ച വിവാദങ്ങളോട് ഞാൻ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകൾ എനിക്കെതിരേ വന്നു. പക്ഷേ വേണ്ട എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. എനിക്ക് സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ ഞാൻ സംസാരിക്കും…”സാമന്ത പറഞ്ഞിരുന്നു. ഫാമിലി മാൻ സീരീസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാത്രമായിരുന്നു മറുപടി നൽകിയത്.

അതേസമയം വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ കനത്തപ്പോൾ സത്യാവസ്ഥ അറിയാൻ ”ടൈംസ് ഓഫ് ഇന്ത്യ” ബന്ധപ്പെട്ടിരുന്നു. എന്നാൽ സാമന്ത പ്രതകികരിക്കാൻ തയ്യാറായിരുന്നില്ല. വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചിട്ടും സമാന്ത മറുപടി നൽകിയിരുന്നില്ല. പിന്നീട് ആ നമ്പർ നടി ബ്ലോക്ക് ചെയ്യുകയായിരുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്ന് നടി പറഞ്ഞിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ സാമന്ത അക്കിനേനി എന്ന പേര് മറ്റി എസ് എന്ന് നടി ആക്കിയത്.2010ൽ ​ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ ​ഗോവയിൽ വെച്ച് ഇവർ വിവാഹിതരാവുകയായിരുന്നു.

about samantha

More in Malayalam

Trending

Recent

To Top