Connect with us

ആ ഫോട്ടോകള്‍ ഇടാന്‍ എനിക്ക് പേടിയായിരുന്നു; വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു, ചില നാട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം; വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഗോപിക!

Malayalam

ആ ഫോട്ടോകള്‍ ഇടാന്‍ എനിക്ക് പേടിയായിരുന്നു; വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു, ചില നാട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം; വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഗോപിക!

ആ ഫോട്ടോകള്‍ ഇടാന്‍ എനിക്ക് പേടിയായിരുന്നു; വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു, ചില നാട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം; വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഗോപിക!

ഗിരീഷ് സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ സ്‌റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചതയായ താരമാണ് ഗോപിക. സിനിമയോടൊപ്പം തന്നെ ഗോപികയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ഗോപിക ചെയ്ത ഒരു ഫോട്ടോഷൂട്ട് വലിയ രീതിയില്‍ ചര്‍ച്ച നേടി. സ്‌കൂള്‍കുട്ടിയായി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയതിനാൽ തന്നെ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടിനെതിരെ ചിലർ വിമര്‍ശനങ്ങളുമായി എത്തുകയായിരുന്നു.

അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. അന്നത്തെ ഫോട്ടോഷൂട്ട് വിവാദത്തെ കുറിച്ച് മനസുതുറക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗോപിക. ആ ഫോട്ടോകള്‍ ഇട്ടതില്‍ തന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ചില നാട്ടുകാര്‍ക്കായിരുന്നു പ്രശ്‌നമെന്നുമായിരുന്നു താരം പറഞ്ഞത്.

” ഇതൊക്കെ ഇവിടെ മാത്രം കാണുന്ന പ്രശ്‌നമാണ്. എന്റെ ജൂനിയേഴ്‌സിന്റെ ഗാര്‍മെന്റ് ഫോട്ടോഷൂട്ടായിരുന്നു. അവരുടെ പ്രൊഡക്ടിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടായിരുന്നു. ഞാന്‍ അവരുടെ സീനിയറാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്ന സഹായം എന്ന നിലയിലാണ് ചെയ്തത്.

പരീക്ഷ കഴിഞ്ഞ സമയം ആയതുകൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി ഒരു ട്രിപ്പ് പോയി അവിടെ വെച്ചാണ് ഫോട്ടോഷൂട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ ഫോട്ടോകള്‍ ഇടാന്‍ എനിക്ക് പേടിയായിരുന്നു. ഇതെങ്ങനെ ആളുകള്‍ എടുക്കുമെന്നോ എങ്ങനെ എന്നെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ ഞാന്‍ ഇത് പോസ്റ്റു ചെയ്യണോ എന്ന് സുഹൃത്തോളോട് ചോദിച്ചിരുന്നു. നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യണമെന്ന് തന്നെയായിരുന്നു അവരും പറഞ്ഞത്. അത് മാത്രമാണ് കാര്യം. ഫോര്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഇരിക്കുമ്പോഴാണ് ഞാന്‍ ഇത് പോസ്റ്റു ചെയ്യുന്നത്.

വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു . പക്ഷേ പപ്പയ്ക്ക് അതൊരു പ്രശ്‌നമാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. പപ്പ വളരെ സപ്പോര്‍ട്ടീവാണ്. പാരന്റ്‌സിന്റെ ഭാഗത്തുനിന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്നെ അറിയാം. എന്റെ ലിമിറ്റ്‌സ് അറിയാം. എത്ര എക്സ്റ്റന്റ് വരെ ഞാന്‍ പോകുമെന്നും അവര്‍ക്ക് അറിയാം.

പക്ഷേ നാട്ടുകാര്‍ക്ക് ഭയങ്കര പ്രശ്‌നമാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല കമന്റ്‌സ് വന്നു. തണ്ണീര്‍മത്തനില്‍ നിന്നുള്ള ഈ ട്രാന്‍സിഷന്‍ കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പിന്നെ നമ്മള്‍ എന്തിട്ടാലും നെഗറ്റീവ് കമന്റ്‌സ് വരും. ഞാനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു.

അപ്പോള്‍ എനിക്ക് മനസിലായി നമ്മള്‍ എന്തിട്ടാലും വ്യാജ ഐഡിയില്‍ നിന്ന് ചിലര്‍ ഇത്തരത്തില്‍ കമന്റ് ചെയ്യുമെന്ന്. ഇതൊക്കെ ഇവിടെ നോര്‍മലൈസ് ആകണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നും വലിയ കാര്യമല്ല. കേരളത്തിന് പുറത്തുപഠിച്ചുവന്നവര്‍ക്കൊന്നും ഇതൊരു പ്രശ്‌നമേയാകില്ല. അത്തരത്തില്‍ എല്ലാം നോര്‍മലൈസ് ആകണമെന്നാണ് തോന്നുന്നത്,” ഗോപിക പറഞ്ഞു.

about gopika

More in Malayalam

Trending

Recent

To Top