Malayalam
ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി ചുന്ന സാരിയിൽ അതീവ സുന്ദരിയായി എലീന എലിനാ പഠിക്കലും രോഹിത്തും വിവാഹിതരായി; സാരിയിൽ ഒളിപ്പിച്ച ആ രഹസ്യം; ചിത്രം വൈറൽ
ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി ചുന്ന സാരിയിൽ അതീവ സുന്ദരിയായി എലീന എലിനാ പഠിക്കലും രോഹിത്തും വിവാഹിതരായി; സാരിയിൽ ഒളിപ്പിച്ച ആ രഹസ്യം; ചിത്രം വൈറൽ
അവതാരക എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഓഗസ്റ്റ് 30ന് രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏഴു വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവിൽവച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിതനാൽ ഇരു കുടുംബങ്ങളും എതിർത്തു. എങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം
നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ് 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്.
എലീനയുടെ വിവാഹ ചിത്രങ്ങളും മേക്കപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഹിന്ദു വെഡ്ഡിങ് സാരി ആണ് താരം ധരിച്ചത്. സുഹൃത്താണ് എലീനയ്ക്ക് വേണ്ടി സ്പെഷ്യല്‍ സാരി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവാഹ സാരിയില്‍ ഒരു സര്‍പ്രൈസും താരത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. അമ്മയും അച്ഛനുമാണ് സാരിയിലൂടെ ഒരു സര്‍പ്രൈസ് സന്ദേശം മകള്‍ക്ക് നല്‍കുക.
രോഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി, വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക. ക്രിസ്ത്യന്‍ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ന്‍ നിറത്തിലുള്ള ഗൗണ്‍ ആണ് വേഷം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, വളരെ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം എലീനയുടെ മധുരംവെയ്പ്പിന്റെ ചിത്രങ്ങളും മെഹന്തി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചട്ടയും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് എലീന മധുരംവെയ്പ്പ് ചടങ്ങിൽ എത്തിയത്. മെഹന്തി ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. മെഹന്തി 2k 21 എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പർപ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരിക്കുന്നത്.
എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ, ആ മാന്ത്രിക സ്പര്ശത്തിന് പിന്നില്‍ സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അലീന ജോസഫ് ആണ്. എലീനയുടെ വിവാഹ നിശ്ചയം മുതല്‍ ഇതുവരെയും ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ട്രാന്‍സ് വുമണ്‍ കൂടിയായ അലീന ജോസഫ്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ ശിക്ഷ്യ കൂടിയായ അലീന ജോസഫ് ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ക്കാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
എലീന പടിക്കലിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് എലീനയെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെത്തിയത്. തുടര്‍ന്നാണ് അലീന നിരവധി ആര്‍ട്ടിസ്റ്റുകളെ അണിയിച്ചൊരുക്കുന്നതും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഉയര്‍ന്നു വരുന്നതും.
കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.
