Connect with us

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞത്, എന്നാൽ.. ; മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ !

Malayalam

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞത്, എന്നാൽ.. ; മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ !

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞത്, എന്നാൽ.. ; മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ !

റോജിന്‍ തോമസ് സംവിധാനം നിർവഹിച്ച ഹോം എന്ന സിനിമയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിനിമയ്ക്ക് പിന്നാലെ ആരാധകര്‍ ഏറ്റെടുത്ത കൂട്ടുക്കെട്ടായി മാറിയിരിക്കുകയാണ് മഞ്ജു പിള്ളയും ഇന്ദ്രന്‍സും. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സെത്തിയപ്പോള്‍ ഭാര്യയായ കുട്ടിയമ്മയായിട്ടായിരുന്നു മഞ്ജു പിള്ളയെത്തിയത്.രണ്ടുപേരും മുൻപും തറ ജോഡികളായി എത്തിയിട്ടുണ്ടെങ്കിലും അതെല്ലാം പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാൽ, ഇതെങ്ങനെയല്ല . തീർത്തും വ്യത്യസ്തമായ കഥയാണ് സിനിമയിലൂടെ പറയുന്നത്.

നേരത്തെ തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നതുകൊണ്ടാണ് തങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഇത്രയും മനോഹരമായതെന്ന് ഹോമിന് പിന്നാലെ വന്ന പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ദ്രന്‍സുമായുള്ള രസകരമായ ഒരു മുന്‍കാല അനുഭവം പങ്കുവെക്കുയാണ് മഞ്ജു പിള്ള.

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞതെന്നും എന്നാല്‍ ചില സിനിമാസെറ്റുകളില്‍ അദ്ദേഹം വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മഞ്ജു പിള്ള പറയുന്നത്.ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും ഇന്റര്‍വ്യൂകളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല. അന്ന് ആ സിനിമാസെറ്റില്‍ വെച്ച് ആള്‍ അത്രയും കുസൃതിത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ കുസൃതിയെ കുണ്ടണി എന്നും കുസൃതിക്കാരനായ ആളെ കുണ്ടണി പാച്ചു എന്നൊക്കെ പറയും. അങ്ങനെയായിരുന്നു ഇന്ദ്രേട്ടന്‍.

ഇന്ദ്രേട്ടന്‍ സിനിമയിലെ മേക്കപ്പ് വിഭാഗത്തിലെ അസിസ്റ്റന്റുമാരോട് ചെന്ന് എന്റെ കൂടെ വന്നിട്ടുള്ള അസിസ്റ്റന്റുമാര്‍ വിളിക്കുന്നുവെന്ന് പറയും. അവര്‍ എന്റെ അസിസ്റ്റന്റായ ജ്യോതി വിളിക്കുന്നുവെന്ന് വിചാരിച്ച് ഇങ്ങോട്ടു വരും.

ആ നേരം കൊണ്ട് ഇന്ദ്രേട്ടന്‍ എന്റെയടുത്ത് വരും, എന്നിട്ട് പറയും ‘നിങ്ങള്‍ ഇവിടെയിങ്ങനെ ഇരുന്നോ ഒന്നും അറിയണ്ടല്ലോ. അവിടെ നിങ്ങളുടെ അസിസ്റ്റന്റിനെ എല്ലാവരും കൂടെ ആക്രമിക്കുന്നു. അവര്‍ ലൈനടിക്കുവാണ്. നിങ്ങള്‍ക്ക് ചീത്ത പേരാവും’ എന്ന്.

ഞാന്‍ അവിടേക്ക് ഓടിച്ചെല്ലുമ്പോഴാണ് ജ്യോതിചേച്ചി വിളിക്കുന്നുവെന്ന് ഇന്ദ്രേട്ടന്‍ പറഞ്ഞു എന്ന് അവര്‍ പറയുക. അങ്ങനെ കുറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ട്,’ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പിള്ള പറഞ്ഞു.

ഇങ്ങനെ ചില കുസൃതികളൊക്കെയുണ്ടെങ്കിലും ഇന്ദ്രന്‍സ് വളരെ പാവവും നിഷ്‌കളങ്കനുമായ മനുഷ്യന്‍ തന്നെയാണെന്ന് മഞ്ജു ആവര്‍ത്തിച്ചു. ഏറെ എളിമയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും മഞ്ജു പറഞ്ഞു. പ്രായമാകും തോറും ആളുകള്‍ ചെറുപ്പമാകുമെന്നും കുഞ്ഞുങ്ങളെ പോലെയാകുമെന്നും പറയുന്നത് ഇന്ദ്രന്‍സിലാണ് നേരിട്ടു കാണുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

about manju

Continue Reading
You may also like...

More in Malayalam

Trending

Recent

To Top