Connect with us

പ്രതീക്ഷയുള്ള നേതാവ്!കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന നേതാവാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി

Malayalam

കോണ്‍ഗ്രസിനെ സംബന്ധിച്ച് കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണ രൂപം

V.D. സതിശന്റെ വാര്‍ത്താ സമ്മേളനം കണ്ടു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്… കൊഴിഞ്ഞ് പോക്കിന് തടയിടാന്‍ പറ്റുന്ന നിലപാടുകള്‍ ഉണ്ട്… പ്രതീക്ഷയുള്ള നേതാവാണ്… സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? ജനങ്ങള്‍ അറിയാത്ത കോട്ടക്കുള്ളില്‍ നടക്കുന്ന രാജാക്കന്‍മാരുടെ കിട മത്സരത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തില്‍ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ ഉണ്ടാവണെമെങ്കില്‍ കോണ്‍ഗ്രസ്സ് നിലനിന്നേ പറ്റു…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top