സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത കൊമേഡിയന്‍ താന്‍ മാത്രമാണെന്ന് നടന് സുരാജ് വെഞ്ഞാറമൂട്. 2013ന് ശേഷം സംസ്ഥാന ചലചിത്ര പുരസ്കാരത്തില്‍ നിന്നും മികച്ച ഹാസ്യതാരം എന്ന കാറ്റഗറി ഒഴിവാക്കിയിരുന്നു. തനിക്ക് ശേഷം ആരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് കാണും എന്നാണ് സുരാജ് ഒരു അഭിമുഖത്തില്‍ തമാശയോടെ പറഞ്ഞത്
സര്‍ക്കാരിന്റെ ആസ്ഥാന കൊമേഡിയന്‍ പട്ടം തനിക്ക് മാത്രമുള്ളതാണ്. കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കൊമേഡിയന്‍ താന്‍ മാത്രമാണ് എന്നും സുരാജ് പറയുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അയാള്‍ നില്ക്കുന്ന സ്പേസില്‍ ഒരു അംഗീകാരം ലഭിക്കുക എന്നത് വളരെ വലിയ കാര്യമാണ്. അതില്പരം സന്തോഷം വേറെയില്ലെന്നും സുരാജ് പറയുന്നു
2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനാണ് സുരാജിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിക്കുന്നത്. 2010ല്‍ ഒരു നാള് വരും എന്ന ചിത്രത്തിനും 2013ല്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനും സുരാജിന് പുരസ്കാരം ലഭിച്ചു.
2014ല്‍ പേരിയാത്തവര് എന്ന സിനിമയിലെ പ്രകടനത്തിന് ക്യാരക്ടര്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന തനിക്ക് വീണ്ടും കൊമേഡിയനുള്ള അവാര്‍ഡ് തന്നെയാണ് ലഭിച്ചതെന്നും സുരാജ് പറയുന്നു. പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ പല സംവിധായകരും തന്നെ കോമഡി റോളുകളില്‍ കാസ്റ്റ് ചെയ്യാന്‍ മടിച്ചിരുന്നതായും സുരാജ് പറഞ്ഞു.
കൊല്ലം സുധിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഇപ്പോഴും സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട്. സുധി പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി വന്നിട്ടുള്ള...
മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കൊല്ലം സുധി മറന്നില്ല. സുധിയുടെ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്...
അടുത്തിടെയാണ് ഗായിക അമൃത സുരേഷിന്റെയും അഭിരാമിയുടേയും പിതാവ് സുരേഷ് മരണപ്പെട്ടത്. ഓടക്കുഴല്‍ വാദകനായ പി ആര് സുരേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്....