Social Media
ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി….പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ
ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി….പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ
Published on
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറികഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഈ ലോക്ക് ഡൗൺ കാലത്ത് തൻ്റെ മേക്കോവറിലൂടെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ക്കുകയായിരുന്നു. ഹെയര്‍ സ്റ്റെെല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്.
സാമൂഹ്യമാധ്യമങ്ങളില്‍ അനുശ്രീ പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
താരം തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി എന്ന ഗാനത്തിന്റെ വരികളാണ് അനുശ്രീ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും ഫോട്ടോഷൂട്ട് ഹിറ്റായി മാറിയിരിക്കുകയാണ്. പ്രണവ് രാജ് ആണ് അനുശ്രീയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.
തിങ്കളാഴ്ച നിശ്ചയം, മുകൾപരപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ സുനിൽ സൂര്യ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുംഭമേളയ്ക്കിടെ വൈറലായ 16കാരി മൊണാലിസ ബോൺസ്ലെയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്...
കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് ചലച്ചിത്ര ഗാനഭക്തി സംഗീത രംഗത്ത് ആസ്വാദകർ എന്നെന്നും ഓർക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞൻ കെ.ജി...