Connect with us

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നയൻതാര; തൊട്ടരികിൽ വിഘ്നേഷ്; ചിത്രം വൈറൽ! കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

Social Media

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നയൻതാര; തൊട്ടരികിൽ വിഘ്നേഷ്; ചിത്രം വൈറൽ! കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നയൻതാര; തൊട്ടരികിൽ വിഘ്നേഷ്; ചിത്രം വൈറൽ! കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് നയന്‍താര. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ നയന്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താത്പര്യമാണ്.

എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍നിരയാറുള്ള താരം കൂടിയാണ് നയൻതാര. നയന്‍സിനെ പോലെ തന്നെ കാമുകനും നടനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ആരാധകര്‍ ഏറെയാണ്.

താരത്തിന്റെ വിശേഷങ്ങളൊക്കെയും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. നയൻതാരയുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന നയൻതാരയും തൊട്ടരികിൽ വിഘ്നേഷ് ശിവനുമുളള ചിത്രമാണ് പുറത്തുവന്നത്. കുഞ്ഞിനെ ചേർത്ത് പിടിച്ച് ചിരിച്ച് കൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇരുവരും. ഫൊട്ടോ പുറത്തുവന്നതു മുതൽ നയൻതാരയുടെ കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്

ആറു വർഷമായി നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. അടുത്തിടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തിയിരുന്നു. തമിഴ് ചാനലായ വിജയ് ടിവിയൽ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് അതിഥിയായി എത്തിയപ്പോഴാണ് നയൻതാര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയത്. കയ്യിലുള്ളത് എൻഗേജ്മെന്റ് റിങ്ങാണെന്ന് അവതാരകയോട് നയൻതാര പറയുകയായിരുന്നു.

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹവും ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.

Continue Reading
You may also like...

More in Social Media

Trending