Malayalam
അയ്യര്‍ പെണ്ണിന് നസ്രാണിച്ചെക്കന്റെ വക മിന്നുകെട്ട് ; വിവാഹനിശ്ചയം പോലൊരു ചടങ്ങ് ഒന്നും ഉണ്ടാവില്ല, തികച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് രണ്ടാളുടെയും താല്പര്യം; വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ
അയ്യര്‍ പെണ്ണിന് നസ്രാണിച്ചെക്കന്റെ വക മിന്നുകെട്ട് ; വിവാഹനിശ്ചയം പോലൊരു ചടങ്ങ് ഒന്നും ഉണ്ടാവില്ല, തികച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് രണ്ടാളുടെയും താല്പര്യം; വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ
സീരിയൽ താരം ചന്ദ്ര ലക്ഷ്മണ് വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ചന്ദ്രയുടെ വരൻ ആരെന്നുള്ളതാണ് ഈ വാർത്തയ്ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതനായ സീരിയല്‍ നടന് ടോഷ് ക്രിസ്റ്റി ആണെന്നുള്ളത് വാര്‍ത്തയ്ക്ക് പ്രധാന്യം കൂട്ടിയിരിക്കുകയാണ് . പുതിയൊരു യാത്ര തുടങ്ങുകയാണന്ന് പറഞ്ഞ് ചന്ദ്ര പങ്കുവെച്ച പോസ്റ്റ് വൈറലായതോടെയാണ് വിവാഹവിശേഷങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്നും അധികം വൈകാതെ താന്‍ വിവാഹിതാവുമെന്നും ചന്ദ്ര വെളിപ്പെടുത്തുകയും ചെയ്തു . ഒരുമിച്ച് നായിക-നായകന്മാരായി അഭിനയിക്കുന്നത് കൊണ്ട് തന്നെ ചന്ദ്രയും ടോഷും പ്രണയിച്ച് വിവാഹം കഴിക്കുന്നതാണെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിക്കുമൊരു അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ചന്ദ്ര വെളിപ്പെടുത്തുന്നത്.
വീണ്ടും ജ്വാലയായി, സ്വന്തം എന്നിങ്ങനെയുള്ള നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്. മിനിസ്ക്രീന്‍ പുറമേ വെള്ളിത്തിരയിലും സാന്നിദ്ധ്യമറിയിയിച്ചിട്ടുണ്ട്. ഇതോടെ നടിയെ കുറിച്ചുള്ള പല ഗോസിപ്പുകളും പ്രചരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ടിവിയിലെ ‘സ്വന്തം സൂജാത’ എന്ന സീരിയലില്‍ നായികയായി ചന്ദ്ര എത്തി. ഒരു വീട്ടമ്മയായി അഭിനയിച്ചുള്ള ചന്ദ്രയുടെ കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തു. ആ ലൊക്കേഷനില്‍ നിന്നാണ് ടോഷ് ക്രിസ്റ്റിയുമായിട്ടുള്ള കൂടികാഴ്ച ഉണ്ടാവുന്നത്.
ചന്ദ്രയുടെ വാക്കുകൾ ഇങ്ങനെ, ” ഒരുപാട് ആളുകള്‍ എന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. അവരുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒക്കെയുള്ള മറുപടി കൂടിയാണ് കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച പോസ്റ്റ്. കാര്യങ്ങളില്‍ ഒരു വ്യക്തത വന്നപ്പോള്‍ അത് പ്രേക്ഷകരോട് തന്നെയാണ് പറയാന്‍ തോന്നിയതും. ഞങ്ങള്‍ക്ക് ആത്മാര്‍ഥതയുള്ള കുറേ ആരാധകരുണ്ട്. അവരെ എല്ലാവരെയും ഉള്‍പ്പെടുത്തണം എന്നുള്ളത് കൊണ്ടാണ് ഒഫീഷ്യലായി വിവാഹം അനൗണ്‍സ് ചെയ്തതെന്നും ചന്ദ്ര പറഞ്ഞു.
ഒരേ മേഖലയില്‍ ജോലി എടുക്കുന്നുണ്ടെന്ന് കരുതി ഇതൊരു പ്രണയ വിവാഹമല്ലെന്നാണ് ചന്ദ്ര പറയുന്നത്. ഞങ്ങള്‍ രണ്ടു കാസ്റ്റ് ആയതുകൊണ്ടു തന്നെ ഞങ്ങള്‍ രണ്ടും പൂര്‍ണ്ണമനസ്സോടെ, സ്നേഹത്തിന്റെ ഊഷ്മളത ഉള്‍കൊണ്ടു തന്നെയാണ് ഈ വിവാഹം നടക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇരു ഹൃദയങ്ങള്‍ മാത്രമല്ല രണ്ടുകുടുംബങ്ങള്‍ കൂടിയാണ് ഈ ബന്ധം നടക്കുന്നതിലൂടെ ഒന്നാകുന്നതെന്നാണ് നടി പറയുന്നത്.
മൂന്ന് മാസം മുന്‍പേയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യ കൂടിക്കാഴ്ച. തുടക്കത്തിലെ തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളും നല്ല സഹപ്രവര്‍ത്തകരുമായി മാറി. ടോഷേട്ടന് വളരെ വേഗം സൗഹൃദത്തിലേക്ക് എത്തുന്ന ആളാണ്. എല്ലാവരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള ആളുമാണ്. ആരോട് ടോഷേട്ടനെ കുറിച്ച് ചോദിച്ചാലും നല്ലത് മാത്രമേ കുറിച്ച് പറയാനുണ്ടാകൂ. എല്ലാരോടും സന്തോഷമായി തന്നെ പെരുമാറുന്ന വ്യക്തി ആയത് കൊണ്ട് എല്ലാവരും അദ്ദേഹവുമായി വളരെ പെട്ടെന്ന് അടുക്കും.
ടോഷേട്ടന് എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡും സന്തോഷം മാത്രം പങ്കുവെക്കുന്ന ആളുമാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ വളരെ കംഫര്‍ട്ട് ആണ്. എന്റെ മാതാപിതാക്കള്‍ക്കും അദ്ദേഹത്തെ വളരെ നന്നായി അടുത്ത് അറിയാം. ഇപ്പോള്‍ അവരും ഒത്തിരി സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടിലും എന്നെ ഇഷ്ടപ്പെട്ടു. പിന്നെ ചേരേണ്ടവരെ പ്രകൃതി തന്നെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞത് പോലെ ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചു എന്ന് പറയാം. ഞങ്ങള്‍ ഒന്നാവണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അതുകൊണ്ടാവാം ഇങ്ങനെ എത്തി നില്‍ക്കുന്നതെന്നും ചന്ദ്ര പറയുന്നു.
വിവാഹനിശ്ചയം പോലൊരു ചടങ്ങ് ഒന്നും ഉണ്ടാവില്ല. തികച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് രണ്ടാളുടെയും താല്പര്യം. വിവാഹതീയ്യതി അടക്കമുള്ള കാര്യങ്ങള്‍ ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കും. അതിന് ശേഷം ആരാധകരെ ഇക്കാര്യങ്ങളൊക്കെ അറിയിക്കുമെന്നും ചന്ദ്ര വ്യക്തമാക്കുന്നു.
about chandra
