Malayalam
കാലാവസ്ഥ അനുകൂലം, പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു! ആ നിമിഷം ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു, ദൈവത്തിനു നന്ദി; കൃഷ്ണകുമാർ
കാലാവസ്ഥ അനുകൂലം, പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു! ആ നിമിഷം ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു, ദൈവത്തിനു നന്ദി; കൃഷ്ണകുമാർ
നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഇപ്പോൾ ഇതാ ഓണം ഫോട്ടോ ഷൂട്ടിനിടയിലെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് നടന്. ചിത്രം പങ്കുവെച്ച് കൊണ്ട് കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെയാണ്
ഇഷ്ടപ്പെട്ട ഒരു കുടുംബ ചിത്രം. ഇത്തവണത്തെ ഓണത്തിനായി കുറെ അധികം ഫോട്ടോകൾ എടുത്തു. എല്ലാം നല്ലതായിരുന്നു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നു, ഇതായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ ചിലപ്പോൾ ആരെങ്കിലും കണ്ണടക്കും, അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും നോക്കും, ചിരി കുറഞ്ഞുപോയി, അങ്ങനെ പല കുറവുകൾ പറയാറുണ്ട്. പക്ഷെ ചിലതു അങ്ങ് ഒത്തു കിട്ടും. കാലാവസ്ഥ അനുകൂലം. പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു. ആ നിമിഷം ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു. ദൈവത്തിനു നന്ദി. അത് കൃത്യമായി ഒപ്പി എടുത്ത അഭിജിത് സത്യപാലനും നന്ദിയെന്നുമായിരുന്നു കൃഷ്ണകുമാർ കുറിച്ചത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളുമായുള്ള കുടുംബചിത്രമായിരുന്നു ഓണത്തിന് പോസ്റ്റ് ചെയ്തത്. ഫോട്ടോ ഷൂട്ടിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായി ദിയ കൃഷ്ണ എത്തിയിരുന്നു. സെറ്റ് സാരിയില്‍ അതീവ സുന്ദരിമാരായാണ് മക്കളെല്ലാം എത്തിയത്. സ്കേര്ട്ടിലായിരുന്നു ഹന്‍സിക. പതിവ് പോലെ തന്നെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടവതിയായി പോസ് ചെയ്യുകയായിരുന്നു സിന്ധു കൃഷ്ണ.
