Malayalam
പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ; തന്നെ ഒഴുവാക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ആര്യ !
പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ; തന്നെ ഒഴുവാക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ആര്യ !
മിനിസ്‌ക്രീനിലൂടെ കടന്നുവന്ന് ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ നായകനാണ് അനൂപ് കൃഷ്ണന്‍. കഴിഞ്ഞ മാസം അനൂപിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇത് മാത്രമല്ല ജീവിതത്തിലേക്ക് പുതിയ ചില സന്തോഷങ്ങള്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.
ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ മറ്റൊരു പരിപാടിയിലൂടെ അനൂപ് തിരിച്ചെത്തുകയാണ് . മുന്‍പ് നടി ആര്യ അവതാരകയായി എത്തിയിരുന്ന ഷോയിലേക്കാണ് അനൂപും മറ്റ് താരങ്ങളും എത്തുന്നത്. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പങ്കുവെച്ചു. ഇതോടെ ആര്യയെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു സ്റ്റാര്‍ട്ട് മ്യൂസിക്. ആര്യ അവതാരകയായി എത്തിയ ഷോയുടെ രണ്ടാം സീസണ്‍ പൂര്‍ത്തിയാക്കിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ വന്നതോടെയാണ് പരിപാടി നിര്‍ത്തിയത്. മൂന്നാം സീസണ്‍ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒടുവില്‍ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും മൂന്നാം സീസണ്‍ ഓഗസ്റ്റ് ഇരുപത്തിയേഴ് മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഉദ്ഘാടന ദിവസം രാത്രി ഒന്‍പത് മണിയ്ക്ക് ആണെങ്കിലും ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.30 മുതലാണ് സംപ്രേക്ഷണ സമയം.
അനൂപിനൊപ്പം നടി സുചിത്രയാണ് മറ്റൊരു അവതാരകയാവുന്നത്. സീതകല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ അനൂപ് കൃഷ്ണന്‍ ബിഗ് ബോസിലെത്തിയതോടെയാണ് കൂടുതല്‍ ജനപ്രിയനായത്. വാനമ്പാടി സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സുചിത്രയും കൈയ്യടി നേടിയിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക് മൂന്നാം ഭാഗം എത്തുന്നത്. മുന്‍പ് ആദ്യ രണ്ട് സീസണുകളിലും ആര്യയും ധര്‍മജനുമാണ് അവതാരകര്‍ ആയത്.
എന്റെ കരിയറിലെ മറ്റൊരു തുടക്കമാണിത്. അവസരങ്ങള്‍ ഇങ്ങനെ വരികയാണ്’ എന്നും പറഞ്ഞാണ് പരിപാടിയുടെ പോസ്റ്റര്‍ അനൂപ് കൃഷ്ണന്‍ പങ്കുവെച്ചത്. അതേ സമയം അനൂപിന് സ്‌നേഹം പങ്കുവെച്ച് മുന്‍ അവതാരകയായ ആര്യയും എത്തിയിരുന്നു. ഇതോടെ ചാനല്‍ ആര്യയെ മാറ്റിയതാണോ എന്ന ചോദ്യവുമായി നിരവധി പേരെത്തി. ‘ആര്യ ചേച്ചിയുടെ അവതരണമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ് എന്നാണ് ചില ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം പരിപാടിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് ആര്യ വിശദീകരണം നല്‍കിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ആര്യ. ‘സ്റ്റാര്‍ട്ട് മ്യൂസികിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാത്തത് എന്താണെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. ‘താനും അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ ചാനലിന് മറ്റ് ചില പ്ലാനുകളാണ് ഉള്ളത്. അവര്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്നല്ലേ നോക്കുക എന്നും എന്തായാലും കാത്തിരിക്കാമെന്നും ആര്യ സൂചിപ്പിച്ചിരുന്നു. നേരത്തെ ഉള്ളതിലും മികച്ചത് തന്നെയായിരിക്കും പുതിയതായി വരുന്നതെന്ന് ആര്യ പറഞ്ഞിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ മറ്റൊരു ഷോ ആയ അരം അരം + കിന്നരം എന്ന പരിപാടിയില്‍ ആര്യയും പങ്കെടുക്കുന്നതായിട്ടാണ് അറിയുന്നത്.
about arya
