Connect with us

കുടുംബവിളക്കിലെ നടന് സംഭവിച്ച തീരാദുഃഖം; ചേർത്തുനിർത്തി സഹതാരങ്ങൾ ; ലൈവിൽ പറഞ്ഞ വാക്കുകൾ!

Malayalam

കുടുംബവിളക്കിലെ നടന് സംഭവിച്ച തീരാദുഃഖം; ചേർത്തുനിർത്തി സഹതാരങ്ങൾ ; ലൈവിൽ പറഞ്ഞ വാക്കുകൾ!

കുടുംബവിളക്കിലെ നടന് സംഭവിച്ച തീരാദുഃഖം; ചേർത്തുനിർത്തി സഹതാരങ്ങൾ ; ലൈവിൽ പറഞ്ഞ വാക്കുകൾ!

ബിഗ് സ്‌ക്രീൻ താരങ്ങൾക്ക് കിട്ടുന്ന അതേ സ്വീകാര്യതയാണ് പലപ്പോഴും മിനിസ്ക്രീൻ താരങ്ങൾക്കും ലഭിക്കുന്നത്. കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നതിനാൽ തന്നെ ഇവരിൽ പലരേയും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് പ്രേക്ഷകർ കാണുന്നത്. ഇവരുടെ സീരിയൽ വിശേഷം മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും ഏറെ ആകാംക്ഷയോ‍ടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ നോക്കിക്കാണുന്നത്.

ഇപ്പോഴിതാ, മിനിസ്‌ക്രീനിൽ റേറ്റിങ്ങിൽ ഒന്നാമതായി നിൽക്കുന്ന കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നൂബിൽ ജോണിയുടെ ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് സഹതാരങ്ങൾ പങ്കുവെക്കുന്നത്. സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

നൂബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു എന്നതാണ് സഹതാരങ്ങൾ ലൈവിലൂടെ വന്ന് പറഞ്ഞത്. അതോടൊപ്പം ഉണ്ടായ മറ്റു സംഭവങ്ങളും താരങ്ങൾ പറയുന്നുണ്ട്. കുടുംബവിളക്കിലെ തന്നെ മറ്റു താരങ്ങളായ ആതിര മാധവും അമൃതയും അനന്ദുമൊക്കെ ഈ വിവരം അറിയിച്ചുകൊണ്ട് രംഗത്തുവന്നത്.

അക്കൗണ്ട് തിരികെ കിട്ടുന്നത് വരെ അതിലേയ്ക്ക് ആരും സന്ദേശം അയക്കരുതെന്നും ഇൻസ്റ്റയിലൂടെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നുമാണ് ആനന്ദ് പറയുന്നത്.

ഒരു വലിയ കാര്യം പറയാൻ വേണ്ടിയാണ് വന്നതതെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ”ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായി നിൽക്കുന്ന നൂബിൻ ജോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. ഒരു കൊളാബിന്റെ പേരിലാണ് ഹാക്കേഴ്സ് ടീം നൂബിനെ ആദ്യം സമീപിച്ചത്. ഇനി ഇൻസ്റ്റഗ്രാമിൽ നൂബിൻ ലൈവ് വരുന്നത് വരെ ആ അക്കൗണ്ടുമായി ബന്ധപ്പെടരുതെന്നും ആനന്ദ് പറയുന്നു. ആ അക്കൗണ്ടിലേയ്ക്ക് സന്ദേശം അയക്കരുതെന്നും അതിൽ നിന്ന് വരുന്ന മെസേജുകൾക്ക് പ്രതികരിക്കരുതെന്നും താരം കൂട്ടിച്ചേർത്തു

അക്കൗണ്ട് തിരിച്ചെടുക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരിച്ച് കിട്ടിയാൽ ഉടൻ തന്നെ നൂബിൻ ലൈവ് വരുമെന്നും ആനന്ദ് പറയുന്നു. കൂടാതെ ഒരു മുന്നറിയിപ്പും താരം നൽകുന്നുണ്ട്. നിരവധി ഫോളോവോഴ്സുള്ള അക്കൗണ്ട് ഹോൾഡേഴ്സിനെ ഏത് രീതിയിൽ വേണമെങ്കിലും അവർ സമീപിക്കാം. എങ്ങനെയാണെന്ന് പറയാൻ പറ്റില്ലെന്നാണ് താരം പറയുന്നു . ഒരുപാട് പേർക്ക് ഇത്തരത്തിൽ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

ദിവസങ്ങൾക്ക് മുൻപ് നടി അശ്വതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും സമാന രീതിയിൽ ഹൗക്ക് ചെയ്യപ്പെട്ടിരുന്നു. കൂടാതെ നടി പ്രിയ മോഹന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിനും സമാനമായ പ്രശ്നം സംഭവിച്ചിരുന്നു.

കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ ജോണി അവതരിപ്പിക്കുന്നത്. സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും രണ്ടാമത്തെ മകനാണ് പ്രതീഷ്. പിതാവ് സിദ്ധാർത്ഥും സഹോദരനു ചേർന്ന് തള്ളിപ്പറയുമ്പോൾ സുമിത്രയ്ക്കൊപ്പം നിൽക്കുന്നത് മകൻ പ്രതീഷായിരുന്നു.

അഭിനയത്തട്ടിലേക്ക് എത്തിയതിനെ കുറിച്ച് നൂബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു, “അഭിനയരംഗത്ത് എത്തുമെന്നോ, രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് മോഡലിങ് വളരെ ഇഷ്ടമായിരുന്നു. അതിനാൽ ഒരു മോഡൽ ആകാൻ ആഗ്രഹിക്കുകയും അവസരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ജോലി കിട്ടി വിദേശത്തേക്ക് പോയി. അപ്പോൾ കരുതി ഇനി ഇതായിരിക്കും എന്റെ ജീവിതമെന്ന്. എന്നാൽ വിധി മറിച്ചായിരുന്നു. ഞാൻ നാട്ടിൽ തിരിച്ചെത്തിയ സമയത്താണ് ഒരു സീരിയലിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്.

ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഞാൻ ആ കഥാപാത്രം ചെയ്തത്. എന്നാൽ അതൊരു നല്ല തുടക്കമായി എന്നു പറയാം. തുടർന്ന് വേറെയും അവസരങ്ങൾ എന്നെ തേടി വന്നു. മോഡലിങ് എന്ന ആഗ്രഹം മനസ്സിൽ ഇപ്പോഴും ഉള്ളതിനാൽ കഥാപാത്രങ്ങളെ വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. അതാണ് കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രം. ഭാഗ്യവശാൽ പ്രേക്ഷകർ പ്രതീഷിനെ ഏറ്റെടുത്തെന്നും നൂബിൻ പറഞ്ഞു.

about kudumbavilakku

More in Malayalam

Trending

Recent

To Top