TV Shows
എല്ലാം മംഗളമായി ! ആ സന്തോഷവുമായി സൂര്യ രണ്ടാഴ്ചയ്ക്കുള്ളിൽ അത് സംഭവിക്കും.. ആശംസകളുമായി ആരാധകർ
എല്ലാം മംഗളമായി ! ആ സന്തോഷവുമായി സൂര്യ രണ്ടാഴ്ചയ്ക്കുള്ളിൽ അത് സംഭവിക്കും.. ആശംസകളുമായി ആരാധകർ
ഐശ്വര്യ റായിയുമായുള്ള മുഖസാദൃശ്യം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയായ വ്യക്തിയായിരുന്നു സൂര്യ ജെ മേനോന്. ബിഗ് ബോസ് മലയാളം സീസണ് 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ്, ഓണം വിശേഷങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യയും മാതാപിതാക്കളും. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ഓണത്തിന് ഒരുപാട് ഗിഫ്റ്റുകള്‍ കിട്ടിയെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സൂര്യ പറയുന്നു. ബിഗ് ബോസിന് ശേഷം നമ്മളെ ഒരുപാട് ആളുകള്‍ സ്നേഹിക്കുന്നു. അവരില്‍ പലരും ഓണക്കോടികളൊക്കെ അയിച്ചിട്ടുണ്ട്. ആരും ഗിഫ്റ്റൊന്നും തരാറില്ലെന്ന കാര്യം ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ആ ഒരു പരാതി തീര്‍ക്കാനെന്ന് മട്ടില്‍ ഇപ്പോള്‍ ഒരുപാട് ഗിഫ്റ്റ് കിട്ടുന്നു. അതില്‍ വലിയ സന്തോഷമുണ്ടെന്നും സൂര്യ പറയുന്നു
ഇന്സ്റ്റയിലാണേലും വാട്സാപ്പിലാണേലും ഒരുപാട് മെസേജുകളും ആശംസകളും വരുന്നുണ്ട്. ഇതൊക്കെയാണ് ഈ തവണത്തെ ഓണത്തിന്റെ പ്രത്യേകത. ഒരു സിനിമ ചെയ്യുന്നുണ്ട്. അതിന് പുറമെ ആദ്യമായിട്ട് ഒരു ബുക്ക് പബ്ലിഷ് ചെയ്യുന്നുണ്ട്. പാറൂട്ടി എന്നാണ് പേരാണ്. രണ്ടാഴ്ചക്കുള്ളില്‍ തന്നെ അത് പുറത്ത് വരും. സ്വന്തമായി എഴുതിയ ഒരു കവിത പാടാന്‍ പോവുന്നുവെന്ന വലിയൊരു സാഹസം ചെയ്യാന്‍ പോവുന്നുവെന്നും സൂര്യ പറയുന്നു.
ഞാനും മണിക്കുട്ടനും ചേര്‍ന്നുള്ള ബിഗ് ബോസിലെ ഒരു ഡാന്‍സ് വീഡിയോയുടെ കാഴ്ചക്കാര്‍ 6 മില്യണ്‍ കഴിഞ്ഞു. ടിക് ടോക് ഒക്കെ ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. 100, 128 വ്യൂസൊക്കെയായിരുന്നു അന്ന് ലഭിച്ചിരുന്നത്. ഏറിപ്പോയാല്‍ 200. അന്നൊക്കെ ഒരു 500 വ്യൂസ് കിട്ടണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ 6 മില്യണ്‍ കഴിയറായി. അതിന് എന്റെ കൂടെ കളിച്ച മണിക്കുട്ടനോടും കൊറിയോഗ്രഫി ചെയ്ത റംസാനോടും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും സൂര്യ പറയുന്നു.
സ്റ്റേജില്‍ കയറുമ്പോള്‍ വേറൊരു ടൈപ്പാണ്. അതുകൊണ്ടാണ് ഞാന്‍ ഫേക്ക് ആണെന്ന് ചിലര്‍ പറയാന്‍ കാരണം. പണ്ട് മുതലെ ഞാന്‍ അങ്ങനെയാണ്. ആള്ക്കാര് നോക്കുമ്പോള്‍ സ്റ്റേജിലും അല്ലാതെയും രണ്ട് തരത്തിലുള്ള ആളെയാണ് കാണുന്നത്. അത് ആളുകളില്‍ സംശയം ഉണ്ടാക്കുകയാണെന്നും താരം പറയുന്നു.
അതേസമയം, സൂര്യയെ കുറിച്ച് അവരുടെ മാതാപിതാക്കളും അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു. കുട്ടിക്കാലത്ത് തന്നെ മകള്‍ നല്ല സ്മാര്ട്ടായിരുന്നുവെന്നാണ് സൂര്യയുടെ രക്ഷിതാക്കള്‍ പറയുന്നത്. വലിയ സ്മാര്‍ട്ടായിരുന്നു. ഒരു ദിവസം രാവിലെ കാണുന്നില്ല. അന്വേഷിച്ച് നോക്കിയപ്പോള്‍ അടുത്തുള്ള നഴ്സറിയില്‍ ഇരിക്കുന്നതാണ് കണ്ടതാണ്. ടീച്ചര്‍ ഞങ്ങളുടെ വീടിന് മുന്പിലൂടെയായിരുന്നു പോയിരുന്നത്. അങ്ങനെ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് അവള് അവിടെ പോയിരിക്കുകയായിരുന്നു.
നല്ല രീതിയില്‍ എഴുത്തിന് ഇരുത്തണം എന്നുണ്ടായിരുന്നു. എന്നാല്‍ വീടിന് അടുത്തുള്ള അമ്പലത്തില്‍ പോയി അവിടെയുള്ള ഒരു സന്യാസി അപ്പൂപ്പനോട് തന്നെ എഴുത്തിന് ഇരുത്തണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് അവള് വന്ന് പറയുമ്പോവാണ് എഴുത്തിന് ഇരുത്തല് ഒക്കെ കഴിഞ്ഞ കാര്യം അറിയുന്നത്. ഇതൊക്കനെ തന്നെ പോയി ചെയ്തതാണെന്നും സൂര്യയുടെ മാതാപിതാക്കള്‍ പറയുന്നു. ദുരദര്‍ശനിലെ പാട്ടൊക്കെ വരുമ്പോള്‍ ഡാന്‍സൊക്കെ കളിക്കുമായിരുന്നു. അവള്‍ക്ക് ബിഗ് ബോസില്‍ കിട്ടിയ സമയത്ത് വലിയ സന്തോഷമായിരുന്നു. ബുദ്ധിമുട്ടുകള്‍ പലതും ഉണ്ടായിരുന്നെങ്കിലും അത്രയും ദിവസം അവിടെ നിന്നതില്‍ സന്തോഷം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിൽ’ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ് 3യില്‍ നിന്നും അവസാനമായി എവിക്ട് ആയ മത്സരാര്‍ത്ഥി യാണ് സൂര്യ. പിന്നാലെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം സൂര്യയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു
